ആകാശഗംഗയുടെ ദ്രുതസഞ്ചാരം
ആകാശത്തില്‍ വെളുത്തമേഘംപോലെ നീണ്ടുകിടക്കുന്ന നക്ഷത്രസമൂഹത്തെയാണ് ആകാശഗംഗ എന്നുപറയുന്നത്.സൗരവ്യൂഹത്തെ ഉള്‍ക്കൊള്ളുന്ന ആകാശഗംഗ വര്‍ത്തുള വിഭാഗത്തില്‍പെടുന്നു.ആകാശഗംഗയിലെ ഒരംഗമായ സൂര്യനില്‍ നിന്ന് ആകാശഗംഗയുടെ കേന്ദ്രത്തിലേക്കുള്ള ദൂരം 30000 പ്രകാശവര്‍ഷമാണ്.ആകാശഗംഗയില്‍ ചെറിയ പള്‍സാറുകളും വൈറ്റ് ദ്വര്ഫുകളു൦ ചുവന്ന ഭീമന് നക്ഷത്രങ്ങളും ഉള്‍പ്പടുന്നു.പ്രകാശതീവ്രതയിലും വലുപ്പത്തിലും ഒരിടത്തരം നക്ഷത്രമാണ് സൂര്യന്.നക്ഷത്രാന്തര വാതകങ്ങളും പൊടിപടലങ്ങളും ആകാശഗംഗയില്‍ ധരാളമുണ്ട്.
ആകാശഗംഗ അതിവേഗത്തില്‍ സഞ്ചരിക്കുന്നതായി 1912ല്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ വെസ്റ്റോ മെല്വിന് സ്ലീഫര് കണ്ടുപിടിച്ചു.ആന്‍ഡ്രോമെഡാ നെബുല എന്ന ക്ഷീരപഥo സെക്കന്റില്‍ 300 കി.മീ വേഗത്തില്‍ പിന്നോട്ട് സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഓരോ ക്ഷീരപഥവും വ്യത്യസ്ത വേഗത്തിലാണ് സഞ്ചരിക്കുന്നത്.1929ല്‍ ക്ഷീരപഥങ്ങളില്‍ ഒന്ന് സെക്കന്റില്‍ 1800 കി.മീ വേഗത്തില്‍ സഞ്ചരിക്കുന്നത് സ്ലീഫര് കണ്ടുപിടിച്ചു.1960ല്‍ സെക്കന്റില്‍ ഒരു ലക്ഷം കി.മീ വേഗവും രേഖപ്പെടുത്തിയിട്ടുണ്ട്.ചില ക്ഷീരപഥങ്ങള്‍ നമ്മോടു അടുക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്.മെസ്സ്യര് 31 എന്ന ആകാശഗംഗ സെക്കന്റില്‍ 300 കി.മീ വേഗത്തില്ലാണത്രേ നമ്മെ സമീപിക്കുന്നത്.
പ്രപഞ്ചം 15 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ഫോടനത്തോടെ ഉദ്ഭുതമായി എന്നു പ്രപഞ്ചോല്പത്തി സിദ്ധാന്തം ഉദ്ഘോഷിക്കുന്നു.അന്ന് മുതല്‍ പ്രപഞ്ചം സ്ഥിരമായി വികസിച്ചു കൊണ്ടിരിക്കുകയാണ്.ഓരോ ക്ഷീരപഥവും അതിന്റെ ദൂരത്തിന്റെ അനുപാതമനുസരിച്ചുള്ള വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.എന്ന വസ്തുത ഈ സിദ്ധാന്തത്തിന് ഉപോത്ബലകമായി വര്‍ത്തിക്കുന്നു.