ക്വിനോളിന്‍
കോള്‍ടാ൪, ബോണ്‍ ഓയില്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഒരു ഹെക്ട്രോസൈക്ലിക്ക് യൗഗികമാണ് ക്വിനോളിന്‍ ക്വാനൈന്‍ എന്ന ക്ഷാരകല്പത്തില്‍ നിന്നാണ്.ഇത് ആദ്യമായി വേര്‍തിരിച്ചെടുത്തത്.ജര്‍മ്മനിയിലെ രസതന്ത്ര പ്രൊഫസറായ ഫ്രീട്രിച്ച് റാംഗ് ആയിരുന്നു.1834ല്‍ ക്വാനൈന്‍ കണ്ടെത്തിയത്.ഫ്രഞ്ചുകാരനായ ഗെ൪ഹാട്ട് 1837ല്‍ ക്വാനൈനില്‍ നിന്ന് ക്വിനോളിന്‍ വേര്‍തിരിച്ചെടുത്തു.
പരസ്പരം കൂടിച്ചേര്‍ന്ന രണ്ട് ആറംഗ വലയങ്ങളാണ് ക്വിനോളിനുള്ളത്.അവയില്‍ ഒന്ന് ഒരു ബെന്‍സീന്‍ വലയവും മറ്റേത് നൈട്രജന്‍ അടങ്ങുന്ന ഒരു പിറഡീന്‍ വലയവുമാണ്.അന്തരീക്ഷ താപനിലയില്‍ ദ്രാവകരൂപത്തിലാണ് ക്വിനോളിന്‍.ഈ ആരോമാറ്റിക്ക് യൗഗികം ഒരു ടെ൪ഷ്യറിബേസ് കൂടിയാണ് .ഇത് ഇനോര്‍ഗാനിക് അമ്ലങ്ങളുമായി ചേര്‍ന്ന് സാധാരണ ലവണങ്ങളും,ആല്‍കൈല്‍ ഹാലൈഡുകളുമായി ചേര്‍ന്ന് ക്വാര്‍റ്റേര്‍നറി ലവണങ്ങളും ഉണ്ടാക്കുന്നു.പൊട്ടാസ്യം പെര്‍മാംഗനെറ്റ് ഇതിനെ ക്വിനോളിക്ക് ആസിഡായി ഓക്സീകരിക്കുന്നു.
സ്ക്രോപ്പ് സംശ്ലേഷണo , ഫ്രീഡ്ലാന്‍ഡേര്‍ സംശ്ലേഷണo, നോര്‍ക്വിനോളിന്‍ സംശ്ലേഷണ൦ തുടങ്ങിയവയാണ് ക്വിനോളിന്‍ സംശ്ലേഷണ൦ ചെയ്യ്തെടുക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍ , ക്വിനോളിന്‍റെ ഐസോമറാണു ഐസോക്വിനോളിന്‍.
ത്വക്ക് രോഗങ്ങള്‍, മൂത്ര സംബന്ധമായ രോഗങ്ങള്‍,സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയുടെ ചികിത്സയില്‍ പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ ക്വിനോളിന്‍ ഉപയോഗിച്ചു വരുന്നുണ്ട്.ചുവപ്പ്,മഞ്ഞ,നീല,പച്ച എന്നീ നിറങ്ങള്‍ ഉണ്ടാക്കുവാനും ക്വിനോളിന്‍ ഉപയോഗിക്കുന്നു.ഈ നിറങ്ങള്‍ ഫോട്ടോഗ്രാഫി,അച്ചടി,തുണിവ്യവസായം തുടങ്ങിയവയിലാണ് വ്യാപകമായി പ്രയോജനപ്പെടുത്തുന്നത്.
ക്വിനോളിന്‍ തയാറാക്കാന്‍ ആസ്ട്രിയക്കാരനായ സ്ക്രൌപ് ഒരു സിന്തറ്റിക്ക് പ്രക്രിയ കണ്ടുപിടിച്ചിട്ടുണ്ട്.സള്‍ഫ്യൂരിക് ആസിഡിന്റെ സാന്നിധ്യത്തില്‍ അനോലിന്റെയും ഗ്ലിസറിന്റെയും മിശ്രിതത്തെ നൈട്രോബെന്‍സിനുമായി ഓക്സീകരിക്കുകയാണ് ചെയ്യുക എന്നതാണ് ആ പ്രക്രിയ.