EncyclopediaInventionsSpace

പള്‍സാര്‍

വളരെയധികം കൃത്യതയോടെ ഹ്രസ്വകാല റേഡിയോ ഫ്രീക്വന്‍സി സ്പന്ദനങ്ങള്‍ പുറപ്പെടുവിക്കുന്ന ഖഗോളവസ്തുവാണ് പള്‍സാര്‍.”pulsating radio star”എന്തതിന്റെ ചുരുക്കമാണിത്.പള്‍സാറിന്റെ ഓരോ സ്പന്ദനവും ഒരു സെക്കന്റില്‍ ഏതാനും ശതാംശക്കാലത്തേക്ക് മാത്രമേ നിലനില്‍ക്കൂ. രണ്ടുസ്പന്ദനങ്ങള്‍ തമ്മിലുള്ള സമാന്തരാളമാകട്ടെ ഒരു സെക്കന്റും അതില്‍ കുറവോ ആയിരിക്കും സ്പന്ദാവൃത്തി പല പള്‍സാറുകള്‍ക്ക് പലതാണ്.

ആദ്യത്തെ പള്‍സാര്‍ 1967 നവംബര്‍ 28നു ആന്‍ ഹെവിഷന്‍റെ കീഴില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന എസ്.ജെ.ബെല്‍ ആണ്കണ്ടുപിടിച്ചത്.ഇതുവരെ കണ്ടുപിടിക്കപ്പെട്ടയില്‍ സ്പന്ദനകാലം ഏറ്റവും കുറഞ്ഞ പള്‍സാറിന്റെ കാലം 0.033 സെക്കന്റാണ്‌.ഇത് എക്സ്റെ മേഖലയിലും ദൃശ്യപ്രകാശമേഖലയിലും ഒരേ ആവൃത്തിയുള്ള സ്പന്ദനങ്ങള്‍ പുറപ്പെടുവിക്കുന്നു.ആകാശഗംഗയില്‍ തന്നെ ഇത്തരം പതിനായിരത്തോളം റേഡിയോ സ്രോതസുകള്‍ ഉണ്ടെന്നാണ് നിഗമനം എന്നാല്‍ നൂറില്‍ താഴെ പള്‍സാറുകളെ മാത്രമേ ഇതിനകം കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു.സൂപ്പര്‍ നോവ സ്ഫോടനത്തില്‍ ജന്മമെടുക്കുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ് പള്‍സറുകള്‍ എന്നു വിശ്വാസിക്കപ്പെടുന്നു.

ഭൂമധ്യരേഖക്കടുത്ത് ആകാശഗംഗയില്‍ പള്‍സാറുകളുടെ എണ്ണം കൂടുതലാണ്.ആകാശഗംഗയില്‍ പള്‍സാറുകളുടെ എണ്ണം കൂടുതലാണ്.ആകാശഗംഗയുടെ ഉള്ളില്‍ കൂടിക്കൊള്ളുന്ന പള്‍സാറുകള്‍ സൗരയൂഥത്തില്‍ നിന്ന് മൈലുകള്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്.ഒരു ശരാശരി പള്‍സാറിനു ഭൂമിയുടെതിനെക്കള്‍ അല്പം കൂടുതല്‍ വലുപ്പം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
പള്‍സാറുകളില്‍ നിന്നുള്ള റേഡിയോ പ്രസരണം അപഗ്രഥനം ചെയ്യപ്പെട്ടിട്ടുണ്ട്.അതിന്‍റെ പദാര്‍ഥഘനത്വം ഒരു ക്യൂബിക്ക് സെന്റിമീറ്ററിനു നൂറു ടണ്ണിനും പതിനായിരം ടണ്ണിനുo ഇടയിലാണെന്നു കണ്ടെത്തിയിട്ടുണ്ട്.അതിനാല്‍ പള്‍സാറുകള്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങളായിരിക്കാം എന്നു അനുമാനിക്കപ്പെടുന്നു.