EncyclopediaInventionsScience

പ്രോട്ടോസോവ

ശരീരത്തിന് ഒരു കോശം മാത്രമുള്ള സൂക്ഷ്മജന്തുക്കളുടെ ഫൈലമാണ് പ്രോട്ടോസോവ.ഈയിനത്തില്‍പെട്ട സൂക്ഷ്മജീവികളെ ഏകകോശജീവികളെന്നോ അകോശജീവികളെന്നോ വിളിക്കുന്നു.എല്ലാ ജൈവധര്മങ്ങളും ഒരേ കോശം കൊണ്ടു നിര്‍വഹിക്കുന്നത് കൊണ്ടാണ് ഇത്തരം ജീവികളെ അകോശജീവികള്‍ എന്നു വിളിക്കുന്നത്.

ഒരു മി.മി ന്‍റെ ആയിരത്തില്‍ ഒരംശം മുതല്‍ ഒരു മി.മീ വരെ വ്യാസമുള്ള ജീവികള്‍ ഇതില്‍ പെടുന്നു.ഇവ ഒറ്റയായോ ഒന്നിലേറെ ജീവികള്‍ ചേര്‍ന്ന് കോളനികളായോ ജീവിക്കുന്നു.കടല്‍ വെള്ളത്തിലും അലവണ ജലാംശയങ്ങളിലും മണ്ണിലും ജീര്‍ണിക്കുന്ന ജൈവവസ്തുക്കളിലുമെല്ലാം ഇവയെ കണ്ടുവരുന്നു.

1675ല്‍ ഡച്ച് ശാസ്ത്രജ്ഞനായ ലേവന്‍ ഹ്യൂക്ക് ആണ് ഏകകോശജീവികളെ ആദ്യമായി കണ്ടെത്തിയത്.1818ല്‍ ഗോള്‍ഡ്‌ഫസ് എന്ന ശാസ്ത്രജ്ഞന്‍ ഇവക്ക് ആദിമ ജന്തുക്കള്‍ എന്നര്‍ത്ഥമുള്ള പ്രോട്ടോസോവ എന്ന പേരിട്ടു.സസ്യങ്ങളിലും ജന്തുക്കളിലുമുള്ള കോശങ്ങളില്‍ ന്യൂക്ലിയസുകള്‍ ഉള്ളതായി 1833ല്‍ ഇംഗ്ലീഷ്കാരനായ റോബര്‍ട്ട് ബ്രൌണ്‍ നിരീക്ഷിച്ചു.ജീവന്‍റെ അടിസ്ഥാന ഘടകം കോശങ്ങളാണെന്നും ജീവികള്‍ ഏകകോശമുള്ളതോ ബഹുകോശമുള്ളതോ ആവാമെന്നും ജര്‍മന്‍ ജീവശാസ്ത്രജ്ഞന്മാരായ തിയോഡര്‍ ഷ്വാനും മത്തിയാസ് ശ്ലീടനും പ്രഖ്യാപിച്ചു.

ഏകകോശജീവികള്‍ പ്രത്യുല്പാദനത്തിന് വിവിധ രീതികള്‍ അവലംബിക്കുന്നു.അവയില്‍ ഏറ്റവും ലളിതമായ ഒന്നാണ് അലൈംഗിക രീതി.ദ്വിവിഭജനം,ബഹുവിഭജനം എന്നിവ അതില്‍പ്പെടുന്നു.എന്നാല്‍ ചില സമയങ്ങളില്‍ രണ്ടു കോശങ്ങള്‍ ഒരു ഇണച്ചേരല്‍ പ്രക്രിയയില്‍ ചേര്‍ന്നു വരികയും തുടര്‍ന്ന് അവയുടെ ജനിതകഘടകങ്ങള്‍ പരസ്പരം സമ്മേളിച്ച്,വിഭജിച്ച് അനന്തരതലമുറക്ക് ജന്മമേകുകയും ചെയ്യാറുണ്ട്.ഇതിനെ ലൈംഗിക പ്രത്യുല്പാദനത്തിന്‍റെ ആദ്യപടിയായി കണക്കാക്കുന്നു.
1950 കളില്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെ കണ്ടുപിടിത്തത്തോടു കൂടി പ്രോട്ടോസോവയെക്കുറിച്ച് വിശദമായി പഠിക്കാന്‍ കഴിഞ്ഞു.1980 കളില്‍ ഒരു പ്രത്യേകതര൦ പ്രോട്ടോസോവയെ മലമ്പനിക്കെതിരെയുള്ള വാക്സിനായി ഉപയോഗിച്ചിരുന്നു.