പോളിമറുകള്‍
പോളിമറുകളുടെ കണ്ടുപിടിത്തം പ്ലാസ്റ്റിക്ക് വിപ്ലവത്തിന് വഴി തെളിച്ചു.ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഹെര്‍മാന്‍ സ്റ്റൌടിംഗ൪ ആണ്.1922ല്‍ പോളിമറുകളുടെ കണ്ടുപിടിത്തത്തിന് തുടക്കം കുറിച്ചത്.പലതരം പ്ലാസ്റ്റിക്കുകള്‍ ഒരേ യൂണിറ്റുകളുടെ ആവര്‍ത്തനം മൂലം രൂപീകരിക്കപ്പെടുന്ന വലിയ തന്മാത്രകളാണെന്ന് ആദ്യമായി തെളിയിച്ചത് സ്റ്റൌടിംഗ൪ ആണ്.പ്ലാസ്റ്റിക്കുകളും പ്രാകൃതിക പോളിമറുകളായ സ്റ്റാ൪ച്ച്,സെല്ലുലോര്‍ട് തുടങ്ങിയ യൗഗികങ്ങളും തമ്മില്‍ ഘടനയിലുള്ള സാമ്യം ആദ്യമായി വ്യക്തമാക്കിയതും അദ്ദേഹം തന്നെ.
ലളിതമായ രസയൂണിറ്റുകള്‍കൊണ്ട് നിര്‍മ്മിതമായ ഭീമന്‍ തന്മാത്രകളുള്ള യൗഗികളാണ് പോളിമുറകള്‍. പ്രോട്ടീനുകള്‍,സെല്ലുലോഡ്,കാര്‍ബോഹൈട്രേറ്റുകള്‍.ന്യൂക്ലിക്ക് അമ്ലങ്ങള്‍, വജ്രം ,ക്വാര്‍ട്സ്,ഫെല്‍സ്സ്പാര്‍,റബര്‍ തുടങ്ങിയവ പ്രകൃതിയിലുള്ള പോളിമറുകളും ഗ്ലാസ്, കോണ്‍ക്രീറ്റ് , പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയവ സംശ്ലേഷിത പോളിമുറകളാണ്.
തന്മാത്രഭാരം കുറഞ്ഞ അടിസ്ഥാന യൂണിറ്റുകളുടെ ക്രമാനുഗതമായ ആവര്‍ത്തനം കൊണ്ടാണ് പോളിമുറകള്‍ ഉണ്ടാക്കുന്നത്.ഉദാഹരണമായി എഥിലിന്‍ എന്ന മോണോമറില്‍ നിന്ന് പോളിഎഥ്ലിന്‍ എന്ന പോളിമര്‍ നിര്‍മ്മുക്കുന്നു.രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ പോളിമറീകരണം എന്ന രാസപ്രതിപ്രവര്‍ത്തനം നടത്തി സംശ്ലേഷിത പോളിമറുകള്‍ നിര്‍മ്മിക്കാവുന്നതാണ്.ഉന്നത സാങ്കേതിക വിദ്യ ആവശ്യമായ ഒരു സങ്കീര്‍ണ്ണ രാസപ്രവര്‍ത്തനമാണിത്.
1910ല്‍ ബെക്കലാന്‍ഡ് എന്ന അമേരിക്കന്‍ രസതന്ത്രജ്ഞന്‍ നിര്‍മിച്ച ബെക്കലൈറ്റാണ് ആദ്യത്തെ സംശ്ലേഷിത പോളിമര്‍.1928ല്‍ അമേരിക്കക്കാരനായ കരോത്തേഴ്സ് പോളിമറുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തി.ദീര്‍ഘശൃംഖല തന്മാത്രകളുടെ ഘടനയെക്കുറിച്ചുള്ള ഗവേഷണത്തിന്‍റെ ഫലമായി അദ്ദേഹം നൈലോണ്‍ കണ്ടുപിടിച്ചു.
ഭീമന്‍ ജൈവ തന്മാത്രകളുടെ സംയോജനത്താല്‍ മറ്റു ഗ്രഹങ്ങളില്‍ ജീവന് സാധ്യതയുണ്ടെന്ന സിദ്ധാന്തത്തിന്‍റെ രൂപീകരണത്തിന് സ്റ്റൌടിംഗറുടെയും കരോത്തേഴ്സിന്റെയും കണ്ടുപിടിത്തങ്ങള്‍ സഹായകമായി.