പ്ലൂട്ടോ
പ്ലൂട്ടോ എന്ന ഗ്രഹം കണ്ടപിടിക്കപ്പെട്ടത് ആകസ്മികമായിട്ടായിരുന്നു.നെപ്റ്റ്യൂണിന്‍റെയും യുറാനസിന്റെയും ഭ്രമണപഥത്തില്‍ ചില ക്രമക്കേടുകളുള്ളതായി അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ ലോവല്‍ നിരീക്ഷിച്ചു.ഇത് ഏതോ ഒരു അജ്ഞാത ഗ്രഹത്തിന്‍റെ ഗുരുത്വാകര്‍ഷണശക്തി മൂലമാണെന്ന് അദ്ദേഹം വിശദീകരിച്ചു.ആ ഗ്രഹത്തിനെ അദ്ദേഹം എക്സ് എന്നു വിളിച്ചു.പല ജ്യോതിശാസ്ത്രജ്ഞരും ഈ കണ്ടുപിടിത്തത്തോട് യോജിച്ചു.
ലോവലിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുയായിയായ ക്ലൈഡ് ടോംബോര്‍ഗ് 1915ല്‍ എക്സ് ഗ്രഹത്തെക്കുറിച്ചുള്ള ഗവേഷണം തുടര്‍ന്നു.പ്രത്യേകമായി രൂപകല്‍പന ചെയ്യ്ത ഒരു ടെലസ്കോപ്പിലൂടെ അദ്ദേഹം വാനനിരീക്ഷണം നടത്തി.ലോവലിന്റെ പ്രവചനത്തോടു സാദൃശ്യമുള്ള ഒരു ഗ്രഹത്തെ ടോംബോഗ് 1930ല്‍ കണ്ടെത്തി ഇതിനെ അദ്ദേഹം പ്ലൂട്ടോ എന്നു വിളിച്ചു.
സൗരയൂഥത്തിലെ ഏറ്റവും നിഗൂഢഗ്രഹമായാണ് പ്ലൂട്ടോയെ കണക്കാക്കുന്നത്.സൂര്യനില്‍ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തിന്റെ ഘനത്വം വളരെ താഴ്ന്നതാണ്.ഭൂമിയുടെ ഒരു ശതമാനം മാത്രമാണ് ഘനത്വം.എന്നാല്‍ പ്ലൂട്ടോയുടെ പിണ്ഡത്തിനനുസരിച്ചുള്ള ഘനത്വം ഇതിനല്ല .കാരണം ഭൂമിയുടെ അഞ്ചിലൊന്ന് പ്ലൂട്ടൊയുടെ പിണ്ഡം.പ്ലൂട്ടോയുടെ ഭ്രമണപഥം കുടിക്കൊള്ളുന്നത് നെപ്റ്റ്യൂണിനകത്താണ്. 1987 ജനുവരിയില്‍ പ്ലൂട്ടോ ഗ്രഹത്തിനരികിലൂടെ കടന്നുപോയ ബഹിരാകാശ വാഹനം വോയേജര്‍ ഈ ഗ്രഹത്തെക്കുറിച്ച് നിര്‍ണായകമായ പല വിവരങ്ങളും കൈമാറി.