EncyclopediaInventionsScience

പ്ലാസ്റ്റിക്ക് സര്‍ജറി

ശരീരഭാഗങ്ങള്‍ രൂപകല്‍പനചെയ്യുന്ന ശസ്ത്രക്രിയാശാഖയാണ് പ്ലാസ്റ്റിക് സര്‍ജറി.ശരീരാവയവങ്ങള്‍ക്ക് ശരിയായ രൂപം നല്‍കുന്ന ശസ്ത്രക്രിയായാണിത്‌.രൂപം കൊടുക്കുക എന്നര്‍ത്ഥമുള്ള പ്ലാസ്റ്റിക്കോസ് എന്നാ പദത്തില്‍ നിന്നാണ് പ്ലാസ്റ്റിക്ക് സര്‍ജറിക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമെയുള്ളൂ.

   പ്ലാസ്റ്റിക്ക് സര്‍ജറിക്ക് ജന്മം നല്‍കിയത് ഭാരതമാണ്‌.കൃത്രിമമായി അവയവങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ വിശദമായ വിവരങ്ങള്‍ സുശ്രുത സംഹിതയിലുണ്ട്.ശരീരത്തില്‍ ഉണ്ടാകാവുന്ന വൈകല്യങ്ങള്‍ ശസ്ത്രക്രിയവഴി പരിഹരിക്കുകയാണ് പ്ലാസ്റ്റിക്ക് സര്‍ജറിയുടെ ലക്‌ഷ്യo.പല കാരണങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ ഉണ്ടാകാം.ജന്മനാലോ അപകടങ്ങള്‍ മൂലമോ സാംക്രമിക രോഗങ്ങള്‍,കാന്‍സര്‍,എന്നിവ മൂലമോ വൈകല്യങ്ങള്‍ സംഭവിക്കാം.

   മുച്ചിറി,കര്‍ണവൈകല്യങ്ങള്‍,ജനനേന്ദ്രിയവൈകല്യങ്ങള്‍ വിരലുകള്‍ക്കുള്ള വൈകല്യങ്ങള്‍ എന്നിവ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങളുടെ ഗണത്തില്‍ പെടുന്നു.കൈയോ വിരലോ നിശേഷം അറ്റുപോവുക,താടിയെല്ലും മുഖത്തെ എല്ലുകളും മറ്റും നിശേഷം തകര്‍ന്നുപോവുക തുടങ്ങിയവ അപകടങ്ങള്‍ മൂലമുള്ള വൈകല്യങ്ങളുടെ ഇനത്തില്‍ ഉള്‍പ്പെടുന്നു.തീപ്പൊള്ളല്‍ മൂലമുള്ള വൈകൃതങ്ങള്‍ ഇവിടെ പ്രധാനമാണ്.

   ഇന്ത്യയില്‍ ഏറ്റവും ഫലപ്രദമായി ചെയ്യുന്ന പ്ലാസ്റ്റിക്ക് സര്‍ജറി മുച്ചിറിയുമായി ബന്ധപ്പെട്ടതാണ്.ഇത് മൂലം അനേകായിരം കുഞ്ഞുങ്ങളുടെ ശാരീരിക വൈകൃതം പൂര്‍ണമായി ഒഴിവാക്കുന്നതിനും അവരുടെ സംസാരരീതി സാധാരണ നിലയിലാക്കുവാനും കഴിയുന്നു.ജനിച്ച് ഒരു മാസം ആകുമ്പോള്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കാം.ശസ്ത്രക്രിയയുടെ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം മതിയാകും.

 വികൃതമോ അപൂര്ണമോ ആയ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമവും രൂപഭംഗിയും ഉള്ളവയാക്കി മാറ്റുന്നതിന് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് തൊലിയും ദശയും എടുത്തുമാറ്റി വച്ചു പിടിപ്പിക്കേണ്ടി വരും.ഏറെ സമയവും ക്ഷമയും വേണ്ടിവരുന്ന ഒന്നാണ് പ്ലാസ്റ്റിക്ക് സര്‍ജറി.