EncyclopediaInventionsScienceSpace

ഗ്രഹവലയങ്ങള്‍

ശനിഗ്രഹം വലയങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്ന് ആദ്യമായി സൂചന നല്‍കിയത് 1610 ഗലീലിയോ ആണ്.ഇതേ തുടര്‍ന്ന് ഡച്ചുക്കാരനായ ഹുയ്ഗന്‍സ്ശക്തമായ ടെലിസ്കോപ്പ് ഉപയോഗിച്ച് ശനിയെ നിരീക്ഷിക്കാന്‍ തുടങ്ങി.ശനിയെ ഒരു വലയം ചുറ്റിയിരിക്കുന്നുവെന്നും അത് ഗ്രഹത്തെ സ്പര്‍ശിക്കുന്നില്ലെന്നും അദ്ദേഹം 1658ല്‍ പ്രഖ്യാപിച്ചു.ശനിക്കുചുറ്റും രണ്ടു വളയങ്ങളുള്ളതായി 1675ല്‍ ഇറ്റലിക്കാരനായ കാസ്സിനി കണ്ടെത്തി.എന്നാല്‍ കുറച്ചു കൊല്ലങ്ങള്‍ പിന്നിട്ടപ്പോള്‍ അമേരിക്കക്കാരനായ ബോണ്ടും ഇംഗ്ലീഷുകാരനായ ഡേവും മൂന്നാമതൊരു അര്‍ദ്ധസുതാര്യ ആന്തരിക വളയം കണ്ടുപിടിച്ചു.1980-81ല്‍ നൂറുകണക്കിന് ചെറുവളയങ്ങള്‍ ചേര്‍ന്നാണ് ഓരോ വളയവും രൂപം കൊണ്ടിട്ടുള്ളതെന്ന് വോയേജര്‍ എന്ന ശൂന്യാകാശ പര്യവേഷണ വാഹനത്തിന്‍റെ പഠനങ്ങള്‍ തെളിയിച്ചു.ഓരോ വളയത്തിനും ഏതാണ്ട് 16 കി.മീ വീതം കനമുണ്ട്.

    ശനിയുടെ വലയപടലമാണ്‌ അതിന്‍റെ ഏറ്റവും ആകര്‍ഷകമായ ഘടകം.മഞ്ഞും പാരകഷ്ണങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന് രൂപംകൊണ്ടവയാണ് വലയങ്ങള്‍ ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ മൂന്നോ നാലോ വളയങ്ങള്‍ വേര്‍തിരിഞ്ഞു കാണാം.

   1970 കളിലും 1980 കളിലും ജൂപ്പിറ്റര്‍,യുറാനസ്‌,നെപ്റ്റ്യൂണ്‍,തുടങ്ങിയ ചുറ്റുമുള്ള വളയങ്ങളും കണ്ടുപിടിക്കപ്പെട്ടു.ഉപഗ്രഹങ്ങളുടെ ജീര്‍ണതമൂലമാണ് ഈ വളയങ്ങള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു.മാതൃഗ്രഹത്തിന് കൂടുതല്‍ അരികിലേക്ക് വന്ന ഉപഗ്രഹങ്ങള്‍ ഗുരുത്വാകര്‍ഷണ ഫലങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നുവത്രേ.

  ലക്ഷകണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ നെപ്റ്റ്യൂണിന്റെ ഉപഗ്രഹമായ ട്രിറ്റോണ്‍ ജീര്ണിക്കുകയും നെപ്റ്റ്യൂണിന്‍റെ വലയമായിത്തീരുകയും ചെയ്യുമെന്ന് പ്രവചിക്കപ്പെടുന്നു.