EncyclopediaHealthInventionsScience

പെനിസിലിന്‍

പെനിസിലിന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് ആന്‍റിബയോട്ടിക്ക് ചികിത്സാ വിപ്ലവത്തിന് കളമൊരുക്കി.ഇതോടെ കീമോ തെറാപ്പിയുടെ യുഗത്തിനും ആരംഭം കുറിച്ചു.1928ല്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ് ആണ് പെനിസിലിന്‍ കണ്ടുപിടിച്ചത്.

  ഫ്ലെമിംഗ് 1928ല്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ ഒരു പ്രസിദ്ധീകരണത്തിനു വേണ്ടി ഒരു പ്രബന്ധ രചനക്ക് തയ്യാറെടുക്കുകയായിരുന്നു.സ്റ്റഫലോ കോകൈ ഓറിയസ് എന്നതായിരുന്നു വിഷയം .പരീക്ഷ്ണങ്ങള്‍ക്കായി അദ്ദേഹം അത്തരം ബാക്ടീരിയയെ പിഞ്ഞാണങ്ങളില്‍ അവയ്ക്കുള്ള മാധ്യമത്തില്‍ വളര്‍ത്തിയെടുക്കാന്‍ തുടങ്ങി.ഓരോ പിഞ്ഞാണവും അദേഹം അടപ്പ് തുറന്നു നിരീക്ഷിച്ചു.അത്ഭുതകരമെന്ന് പറയാം,ഒരു പിഞ്ഞാണത്തിലെ ബാക്ടീരിയയുടെ മേല്‍ അങ്ങിങ്ങായി പൂപ്പ് ബാധിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടു.പൂപ്പ് ബാധിച്ച ഭാഗത്തെ ബാക്ടീരിയ നിശേഷം നശിച്ചിരിക്കുന്നു.അണുക്കളെ നശിപ്പിച്ചിരിക്കുന്നത് ഒരു തരo പൂപ്പാണെന്നും ഇതിനാല്‍ ഈ പൂപ്പില്‍ അണുനാശശക്തിയുള്ള വസ്തുവുണ്ടെന്നും അദ്ദേഹം കണ്ടുപിടിച്ചു.1929ല്‍ മെഡിക്കല്‍ റിസ൪ച്ച് ക്ലബില്‍ പെനിസിലിനെക്കുറിച്ച് ഒരു പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു.

  1941ല്‍ പെന്‍സിലിന്‍ ശുദ്ധീകരിച്ചെടുക്കുകയും ബാക്ടീരിയയുടെ സംക്രമണം മൂലമുണ്ടാകുന്ന രോഗത്തെ ചെറുക്കുവാനായി അത് ഉപയോഗിക്കുകയും ചെയ്യ്തു.പാത്തോളജിസ്റ്റായ ഹോവാര്‍ഡ് ഫ്ലോറിയും ഭൗതിക-രസതന്ത്രശാസ്ത്രജ്ഞനായ ഏണസ്റ്റ് ചെയിനും ചേര്‍ന്നാണ് ഇത് സാധിച്ചെടുത്തത്.ഇതേ വര്‍ഷം തന്നെ പെനിസിലിന്‍ ആദ്യമായി മനുഷ്യശരീരത്തില്‍ കുത്തിവെക്കപ്പെട്ടു.ഇത് വിജയപ്രദമാണെന്നു തെളിഞ്ഞു‘.രണ്ടാം ലോകമഹായുദ്ധകാലത്താണ് പെനിസിലിന്‍ ആദ്യമായി വ്യാപകമായ തോതില്‍ ഉപയോഗിച്ചത്.ഇതോടെ പെന്‍സിലിന്റെ പ്രസക്തി വര്‍ദ്ധിച്ചു.പെന്‍സിലിന്റെ കണ്ടുപിടിത്തത്തിനു 1945ല്‍ ഫ്ലെമിംഗിന് നോബല്‍ സമ്മാനം ലഭിച്ചു.

    ന്യുമോണിയ.ഡിഫ്തീരിയ,സിഫിലിസ് തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണക്കാരനായ ബാക്ടീരിയകളെ പെന്‍സിലിന്‍ നശിപ്പിക്കുന്നു.ബാക്ടീരിയകളുടെ സെല്‍ഭിത്തിയുടെ വളര്‍ച്ചയെ പെന്‍സിലിന്‍ തടയുന്നതുകൊണ്ടാണ് അവ നശിച്ചുപോകുന്നത് എല്ലാ ബാക്ടീരിയകള്‍ക്കെതിരായും പെനിസിലിന്‍ ഫലപ്രദമല്ല ചില രോഗികളില്‍ ഇത് മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്.

  ആവശ്യത്തിനനുഗുണമായ രാസമാറ്റങ്ങള്‍ വരുത്തിയ‘ സെമി സിന്തറ്റിക്ക് പെനിസിലിനുകള്‍ ഇക്കാലത്ത് പ്രചാരത്തിലുണ്ട്.ഇന്ന് രണ്ടായിരത്തിലധികം സെമി സിന്തറ്റിക്ക് പെനിസിലിനുകള്‍ അറിയപ്പെടുന്നുണ്ട്.