EncyclopediaInventionsScience

ഓക്സിജന്‍

ജീവവായുവായ ഓക്സിജന്‍ ഒരു വാതകമാണ്.നിറമോ മണമോ രുചിയോ ഇല്ലാത്ത ഇത് ഭൂതലത്തില്‍ സുലഭമാണ്.ജലമാണ് ഓക്സിജന്റെ ഏറ്റവും പ്രധാനപ്പെട്ട യൗഗികം.അന്തരീക്ഷ വായുവില്‍ അതിന്‍റെ ഭാരത്തിന്‍റെ 23%ഓക്സിജനാണ്.കടല്‍ജലത്തില്‍ 85.8 ഭാരശതമാനവും ഭൂവല്‍ക്കത്തില്‍ 46.6 ഭാരതശതമാനവും ഓക്സിജനാണ്.

    1772ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ കാള്‍വില്‍ഹേoഷീലെ ആണ്.ആദ്യമായി ഓക്സിജന്‍ കണ്ടുപിടിച്ചത്.പൊട്ടാസ്യം നൈട്രേറ്റ്, മെര്‍ക്കുറിക്ക് ഓക്സൈഡ് തുടങ്ങിയ പദാര്‍ഥങ്ങള്‍ ചൂടാക്കി വിഘടിപ്പിച്ച് ആദ്ദേഹം ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കി.ബ്രിട്ടീഷ് രസതന്ത്രജ്ഞനായ ജോസഫ് പ്രീസ്റ്റിലി 1774ല്‍ സ്വതന്ത്രമായി ഓക്സിജന്‍ നിര്‍മിക്കുകയുണ്ടായി.ഫ്രഞ്ചു രസതന്ത്രജ്ഞനായ ആന്റോയില്‍ ലാവോസിയെ ആണ് ഈ വാതകത്തെ പഠിക്കുകയും അതിന് ഓക്സിജന്‍ എന്ന പേര് നല്‍കുകയും ചെയ്യ്തു.

    ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ഡയോക്‌സയിഡു പുറത്തുവിടുകയും ചെയ്യുന്നു.എന്നാല്‍ പ്രകാശസംശ്ലേഷണ പ്രക്രിയയില്‍ സസ്യങ്ങള്‍ കാര്‍ബണ്‍ഡയോക്‌സയിഡു സ്വീകരിച്ച് ഓക്സിജന്‍ പുറത്തുവിടുന്നു.ഇപ്രകാരം പുറന്തള്ളപ്പെടുന്നതാണ് പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന ഓക്സിജന്‍.

  ഓക്സിജന്‍ ജലലേയത്വം നന്നേ കുറവാണ്.മൂന്നു വ്യാപ്ത ഭാഗം ഓക്സിജന്‍ മാത്രമാണ് 100 വ്യാപ്തഭാഗം ജലത്തില്‍ ലയിക്കുന്നതാണ്.ജലലേയ ഓക്സിജനാണ് മത്സ്യങ്ങള്‍ ശ്വാസനത്തിന് ഉപയോഗിക്കുന്നത്.

   -183 ഡിഗ്രിസെല്‍ഷ്യസില്‍ ഓക്സിജന്‍ ദ്രാവകമായിത്തീരും.ഇതിനു ഇളംനീല നിറമായിരിക്കും -218ഡിഗ്രിസെല്‍ഷ്യസില്‍ ഓക്സിജന്‍ ഖരാവസ്ഥ പ്രഖ്യാപിക്കുന്നു.

   പ്രകൃതിയില്‍ ഓക്സിജന്‍ ദ്വ്യാറ്റൊമിക തന്മാത്ര രൂപത്തിലാണ് കണ്ടുവരുന്നത്.ഉപരിഅന്തരീക്ഷത്തില്‍ ഓസോണ്‍ ഏക അറ്റോമിക ഓക്സിജന്‍ എന്നിവയാണുള്ളത്.ഉപരി അന്തരീക്ഷത്തിലുള്ള  ഓസോണ്‍ കുടയാണ് മാരകരശ്മികളില്‍ നിന്ന് ഭൂമിയിലെ ജീവജാലങ്ങളെ രക്ഷിക്കുന്നത്.

    ഓക്സിജന്‍ അടങ്ങിയിട്ടുള്ള നിരവധി യൗഗികങ്ങളുണ്ട്.അന്തരീക്ഷവായുവിനെ ശീതീകരിച്ച് ദ്രവമാക്കി അതിന്‍റെ ആംശിക സ്വേദനത്തിനുള്ള ഓക്സിജന്‍ ശേഖരിക്കുന്നു.