അനസ്തേഷ്യ
മനുഷ്യനാഗരികതയുടെ ആവിര്‍ഭാഭത്തോളം തന്നെ പഴക്കമുണ്ട് വേദനാരാഹിത്യ സാധനത്തിനു വേണ്ടിയുള്ള മനുഷ്യന്‍റെ അന്വേഷണത്തിനും ശസ്ത്രക്രിയാവേളയില്‍ ഉപയോഗിക്കുന്ന അനസ്തേഷ്യയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് . പല മരുന്നുകളും കഷായക്കൂട്ടുകളും അനസ്തേഷ്യയെന്ന നിലയില്‍ പരീക്ഷിച്ചു നോക്കിയെങ്കിലും അവയെല്ലാം പാരാജയമായിരുന്നു.
1799ല്‍ ഇംഗ്ലീഷുകാരനായ ഹംഫ്രി ഡേവി യാദ്രിച്ചികമായി നൈട്രസ് ഓക്സൈഡ് (ചിരിപ്പിക്കുന്ന വാതകം) ശ്വസിക്കാന്‍ ഇടയായി അദ്ദേഹത്തിനു ഒരുതരo സുഖലയാനഭൂതിയുണ്ടായി.ഈ വാതകം ദീര്‍ഘനേരം ശ്വസിച്ചാല്‍ സംവേദനക്ഷമത നഷ്ടപ്പെടുന്നതായി അദ്ദേഹം പിന്നീട് കണ്ടുപിടിച്ചു.ഇത് ഫലപ്രദമാണെന്നു മറ്റുപല ശാസ്ത്രജ്ഞന്മാര്‍ക്കും ബോധ്യമായെങ്കിലും പ്രായോഗികമാക്കാന്‍ കഴിഞ്ഞില്ല.
1844ല്‍ ഹൊറന്‍സ് വെല്‍ഡ്,നൈട്രസ് ഒക്സൈസ് ഉപയോഗിച്ച് മോണഭാഗം ഭാഗികമായി മരവിപ്പിച്ച് ഒരു പല്ല് പറിച്ചെടുത്തു.എന്നാല്‍ രോഗിക്ക് വളരെയധികം വേദന അനുഭവപ്പെട്ടു.
1842ല്‍ അമേരിക്കകാരനായ ക്രോഫോര്‍ഡ് ലോങ്ങ് ഈഥ൪ അനസ്തെറ്റിക്ക് ആയി ഉപയോഗിച്ചുകൊണ്ട് പ്രഥമ ശസ്ത്രക്രിയ നടത്തി.1847ല്‍ സ്കോട്ട്ലണ്ടുകാരനായ ജെയിംസ് യങ്ങ് സിംപ്സന്‍ ക്ലോറോഫോം കണ്ടുപിടിച്ചു.ഇതിനു പൊതുവായ ചില അനസ്തെറ്റിക്ക് ഗുണങ്ങളുണ്ടായിരുന്നു.വിക്ടോറിയ രാജ്ഞി തന്‍റെ എട്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത് അനസ്തേഷ്യയുടെ സഹായത്തോടെയായിരുന്നുവത്രേ.
പിന്നീട് അനസ്തേഷ്യയുടെ മേഖലയില്‍ പല കണ്ടുപിടിത്തങ്ങളും നടന്നു.കൊക്കെയ്ന്‍ ഉപയോഗിച്ചുള്ള ലോക്കല്‍ അനസ്തേഷ്യ(1884) നോവാകെയ്ന് അനസ്തേഷ്യ(1904),ഞരമ്പുകളില്‍ ചെലത്തുന്ന ഇന്ട്രാവെനസ് അനസ്തേഷ്യ(1902),പ്രോഫ .അയ്മെ ലിമോഗസ് 1970ല്‍ കണ്ടുപിടിച്ച വൈദ്യുത അനസ്തേഷ്യ, എപിഡ്യൂറല്‍ അനസ്തേഷ്യ എന്നിവ ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളാണ്.