ആണവ വിസ്പോടനം
മൂലകങ്ങളെ ന്യൂട്രോണ്‍ കൊണ്ട് വിഭജിക്കാമെന്ന് 1935ല്‍ എന്റിക്കോ ഫെര്‍മി കണ്ടുപിടിച്ചു.എന്നാല്‍ യുറേനിയം 238 പോലെയുള്ള ചില മൂലകങ്ങളെ സംബന്ധിച്ചിടത്തോളം അവയെ ത്വരിതകണികകളിലൂടെ വിഭജിപ്പിക്കാമോ എന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിനു ഉറപ്പുണ്ടായിരുന്നില്ല.അദ്ദേഹം യുറേനിയം അയിരിനെ വേര്‍തിരിച്ചപ്പോള്‍ നാല് കൃത്രിമ ഐസോടോപ്പുകള്‍ ലഭിച്ചു.ഈ നാല് ഐസോടോപ്പുകളില്‍ രണ്ടെണ്ണം അറിയപ്പെടുന്ന യുറേനിയം ഐസോടോപ്പുകളൊന്നുമായും പൊരുത്തപ്പെട്ടില്ല. യുറേനിയത്തേക്കാള്‍ ഭാരമുള്ള മൂലകങ്ങളുണ്ടെന്ന് ഫെര്‍മി സ്ഥാപിച്ചു.ന്യൂട്രോണുമായി യുറേനിയം വേര്‍തിരിക്കുമ്പോഴാണ് ഇത് ലഭിക്കുന്നത്.ഇങ്ങനെ വേര്‍തിരിക്കുമ്പോള്‍ അദ്ദേഹത്തിനു ലഭിച്ചതായിരുന്നു ബേറിയo.1939ല്‍ ആയിരുന്നു ഇത് ബേറിയത്തിന്റെ 56 പ്രോട്ടോണുകളാണുള്ളത്.യുറേനിയം ആറ്റത്തിന്റെ ന്യൂക്ലിയസ് വിസ്ഫോടനത്തിനു വിധേയമാവുകയാണെങ്കില്‍ 36 പ്രോട്ടോണുകള്‍ മാത്രമാണ് അവശേഷിക്കുക ഇതാണ് ക്രിപ്റ്റണ്‍.
ഇതിനെത്തുടര്‍ന്ന് അമേരിക്കയിലെ പല സര്‍വ്വകലാശാലകളും അണുവിസ്ഫോടന പ്രക്രിയയെക്കുറിച്ച് ഗവേഷണം നടത്താന്‍ ആരംഭിച്ചു.ബേറിയ൦ ക്രിപ്റ്റണു൦ സൃഷ്ടിച്ചുകൊണ്ട് ന്യൂട്രോണ്‍ എങ്ങനെയാണ് യുറേനിയം ആറ്റത്തെ തകര്‍ക്കുന്നതെന്ന് അവര്‍ക്ക് അപ്പോഴും മനസ്സിലായില്ല.ഈ പ്രക്രിയയില്‍ രണ്ടുകോടി ഇലക്ട്രോണ്‍ വോള്‍ട്ട് ഊര്‍ജ്ജമാണ് പുറത്തുവിടുന്നത് എന്നു കണ്ട് അവര്‍ വിസ്മയിച്ചു.
1939ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടുമ്പോള്‍ മാരകശക്തിയുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ ആണവോര്‍ജ൦ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ജര്‍മ്മന്ക്കാര്‍ മനസ്സിലാക്കി.
1936ല്‍ ആണവോര്‍ജo ചൂഷണം ചെയ്യുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇംഗ്ലീഷുകാരനായ റൂഥ൪ഫോര്‍ഡും ഫ്രഞ്ച്ക്കാരനായ ബ്രോഗ്ലിയും സന്ദേഹങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നു.പ്രഥമ ആണവ റിയാക്ടര്‍ 1942ല്‍ ചിക്കാഗോയില്‍ നിര്‍മിക്കപ്പെട്ടു.ആദ്യത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആണവവിസ്ഫോടനം നടന്നത് 1945 ലാണ്.