EncyclopediaInventionsScience

സ്വാഭാവിക റേഡിയോ ആക്റ്റിവിറ്റി

ഫോസ്ഫര്‍ പോലെയുള്ള പദാര്‍ഥങ്ങള്‍ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഫോസ്ഫോറസന്റ് ആക്കിയാല്‍ അത് റേഡിയേഷന്‍ പുറപ്പെടുവിക്കുമോ എന്ന് ഹെന്‍റി ബെക്വറല്‍ പരീക്ഷിച്ചു.അദ്ദേഹം പൊട്ടാസ്യം സള്‍ഫേറ്റ് യുറാനിയം ഇവയിലെ ഏതെങ്കിലും ഒരു ലവണവും മറ്റു അയിരുകളും ഒരു കറുത്ത കടലാസിലെടുത്ത് ഒരു ഫോട്ടോഗ്രാഫിക് തകിടിന്റെ മേലെ വച്ചു.ലവണം കടലാസില്‍ ഒരു ദുര്‍ബല പ്രതിബിംബം സൃഷ്ടിച്ചതായി അദ്ദേഹം ശ്രദ്ധിച്ചു.ഈ പ്രതിബിംബം ഫോസ്ഫോറന്സില്‍ നിന്ന് സ്വതന്ത്രമാണെന്നും ലവണം അന്ധകാരത്തില്‍ കൂടുതല്‍ നേരം സൂക്ഷിച്ചാല്‍ അതിന്‍റെ ഗുണം നിലനിര്‍ത്തുമെന്നും ബെക്വറല്‍ മനസിലാക്കി.
റേഡിയേഷനെക്കുറിച്ചുള്ള ബെക്വറലിന്റെ വിവരണം മേരി ക്യൂറി ഈ പ്രതിഭാസത്തിന് റേഡിയോ ആക്റ്റിവിറ്റി എന്ന പേര് നല്‍കി.ബെക്വിറല്‍,രൂഥര്‍ഫോര്‍ഡ് എന്നിവര്‍ കണ്ടെത്തിയത് പോലെത്തന്നെ ഈ പ്രതിഭാസത്തില്‍ മൂന്നുതരം വികിരണങ്ങളുള്ളതായി മേരി ക്യൂറിയും കണ്ടെത്തി.തന്‍റെ ഭര്‍ത്താവ് പിയറി ക്യൂറി കണ്ടുപിടിച്ച പീസോ ഇലക്ട്രിക് പ്രഭാവം ഉപയോഗിച്ച് ഈ വികിരണങ്ങളുടെ തീവ്രത കണ്ടുപിടിക്കാനും ആ മഹതിക്ക്‌ സാധിച്ചു.റേഡിയോആക്റ്റീവ് സoയുക്തത്തില്‍ യുറേനിയത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതനുസരിച്ച് അതിലെ റേഡിയേഷന്റെ തീവ്രതയും വര്‍ദ്ധിക്കുന്നതായി ആദ്യം ക്യൂറി കണ്ടുപിടിച്ചു.തുടര്‍ന്ന് തോറിയം എന്ന മൂലകവും റേഡിയോ ആക്റ്റിവിറ്റി പ്രദര്‍ശിപ്പിക്കുന്നതായി മേരി ക്യൂറി പ്രഖ്യാപിച്ചു.
പിന്നീട് വിവിധതരം യുറേനിയം അയിരിന്റെ റേഡിയോ ആക്റ്റിവിറ്റി പഠനവിധേയമാക്കി ചില അയിരുകളില്‍ യുറേനിയത്തില്‍ നിന്നുള്ളതിനെക്കാള്‍ വളരെ കൂടുതല്‍ റേഡിയോ ആക്റ്റിവിറ്റി പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു തരo വസ്തുവിന്‍റെ സാന്നിധ്യം വളരെ നേരിയ തോതില്‍ ഉണ്ടെന്ന് ബോധ്യമായി.ഇത് വേര്‍തിരിച്ചെടുക്കാനായി അനേകം ടണ്‍ പിച്ച്ബ്ലെന്‍ട് കലക്കി,അരിച്ച് ക്രിസ്റ്റലീരിക്കുന്ന പ്രവര്‍ത്തനം മാസങ്ങളോളം നടത്തേണ്ടി വന്നു.അവസാനം 1898 ജൂലായില്‍ യുറേനിയം അയിരില്‍ നിന്ന് വളരെയേറെ റേഡിയോ ആക്റ്റിവിറ്റി പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു മൂലകം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞു.ഇത് പൊളോണിയം എന്ന പേരില്‍ അറിയപ്പെട്ടു.ഇതിനുശേഷം നാലുകൊല്ലത്തെ ഭാഗരീഥ പ്രയത്നത്തിന്‍റെ ഫലമായി റേഡിയവും വേര്‍തിരിച്ചെടുത്തു.
ഒരു വസ്തു റേഡിയോ ആക്റ്റീവ് ഉത്സഭകേന്ദ്രത്തിനു നേരെ തുറന്നുവെച്ചാല്‍ ആ വസ്തുവും റേഡിയോ ആക്റ്റീവ് ആയിത്തീരുമെന്ന് മേരി ക്യൂറി കണ്ടുപിടിച്ചു.ഈ കണ്ടുപിടിത്തം റേഡിയോആക്റ്റീവ് ജീര്‍ണത എന്ന സിദ്ധാന്തത്തിന് അടിത്തറപാകി.
റേഡിയോആക്റ്റിവിറ്റിയുടെ ആപ്തക്കരമായ ഫലങ്ങള്‍ പിന്നിട്ടാണ് ശ്രദ്ധയില്‍പ്പെട്ടത്.ചില സാധാരണ വസ്തുക്കളില്‍ റേഡിയോആക്റ്റീവ് മാലിന്യങ്ങളുടെ നേരിയ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ചില പ്രദേശങ്ങളിലെ മണ്ണില്‍ പോലും സ്വഭാവികമായ റേഡിയോ ആക്റ്റിവിറ്റിയുണ്ടെന്നു 1960ല്‍ കണ്ടുപിടിക്കപെട്ടു.ഗ്രാനൈറ്റ്,ചെങ്കല്‍,കോണ്‍ക്രീറ്റ് എന്നിവയും റേഡിയോആക്റ്റിവിറ്റി ഉണ്ടാക്കുന്നതില്‍ അവ പരിമിതപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജീവിതകാലം മുഴുവന്‍ റെഡിയേഷന്‍ ഏറ്റതുനിമിത്തം രക്താര്‍ബുദം ബാധിച്ചാണ്‌ 1934ല്‍ മേരി ക്യൂറി അന്തരിച്ചത്.റേഡിയോആക്റ്റിവിറ്റിയുടെ ദോഷഫലങ്ങളെക്കുറിച്ച് അക്കാലത്ത് അറിവില്ലാത്തതായിരുന്നു കാരണം.