സൂക്ഷ്മജീവാണു
ബാക്ടീരിയ എന്ന സൂക്ഷ്മജീവാണുവിനെ ആദ്യമായി നിരീക്ഷിച്ചറിഞ്ഞത് ഡച്ച് ശാസ്ത്രജ്ഞനായ ലേവന്‍ഹുക്ക് ആയിരുന്നു.താന്‍ നിര്‍മിച്ച് ഭൂതക്കണ്ണാടിയിലൂടെയാണ് അദ്ദേഹം ഗവേഷണങ്ങള്‍ നടത്തിയിരുന്നത്.എന്നാല്‍ അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തം കുറേക്കാലം അവഗണിക്കപ്പെട്ടു കിടന്നു.
ഈ മഴവെള്ളത്തില്‍ ജീവികളൊന്നുമില്ലെന്നും അതേ സമയം ഭൂമിയിലുള്ള ഏതു വെള്ളമെടുത്തു നോക്കിയാലും അതില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരിക്കുമെന്നും ലേവന്‍ഹുക്ക് കണ്ടെത്തി,സുക്ഷ്മജീവികള്‍ വെള്ളത്തില്‍ ജീവിച്ചു പെരുകുന്നവയാണെന്നും ആകാശത്തുനിന്നു വീഴുന്നതെല്ലാം അദ്ദേഹം സിദ്ധാന്തിച്ചു.
ജീവാണുവിജ്ഞാനീയ മേഖലയില്‍ ആദ്യം കണ്ടുപിടിക്കപ്പെട്ട രോഗാണുവാണ് ബാസില്ലസ് ആന്ത്രാസിസ്.1850 ല്‍ ഡാവൊയ്ന്‍ ആണ്.ഇതിനെ കണ്ടെത്തിയത് .ജര്‍മന്‍കാരനായ ഒബര്‍മെയര്‍ 1873ല്‍ കൂടെക്കൂടെയുണ്ടാകുന്ന പനിക്ക്കാരണക്കാരനായ സ്പൈറോപേറ്റ് എന്ന രോഗാണുവിനെ കണ്ടുപിടിച്ചു.ഇതു രണ്ടാമത്തെ രോഗാണുവായിരുന്നു.പിന്നീട് കാലാകാലങ്ങളില്‍ പല രോഗാണുക്കളെയും ജീവശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിക്കുകയുണ്ടായി.ഏറ്റവും പുതിയ ബാക്ടീരിയായ ലിജിയനെല്ലാ ന്യൂമോഫീലിയയെ 1978ലാണ് കണ്ടുപിടിച്ചത്.
പല രോഗാണുക്കളേയും കുത്തിവെയ്പ്,ആന്‍റിബയോട്ടിക് മരുന്നുകള്‍ എന്നിവയിലൂടെ വിജയപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്.
ജീവാണുവിജ്ഞാനീയത്തിലെ എല്ലാ കണ്ടുപിടിത്തങ്ങളും നടത്തിയത് യൂറോപ്പിലാണ്.എന്നാല്‍ ഈയിടെയായി അമേരിക്കക്കാര്‍ ഈ മേഖലയിലെ ഏറെ മുന്നിട്ടിരിക്കുന്നു.