EncyclopediaInventionsScience

കാന്തം

ഇരുമ്പുപോലുള്ള കാന്തിക വസ്തുക്കളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരു പദാര്‍ഥമാണ് കാന്തം.കാന്തത്തിന്റെ രണ്ടഗ്രങ്ങളിലായാണ് ഈ ശക്തി കേന്ദ്രീകരിച്ചിരിക്കുന്നത്.കാന്തത്തിന് ചലന സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇത് തെക്കുവടക്കായി സ്വയം ക്രമീകരിക്കുന്നു.ഭൂമി സ്വയം ഒരു വലിയ കാന്തമായതിനാലാണ് ഇതരകാന്തങ്ങള്‍ക്ക് ഈ പ്രേത്യകതയുണ്ടായത് എന്ന് ഇംഗ്ഗീഷുകാരനായ വില്യം ഗില്‍ബര്‍ട്ട് നിരീക്ഷിച്ചു.

  കാന്തങ്ങള്‍ രണ്ടുവിധത്തിലുണ്ട്.സ്വാഭാവിക കാന്തങ്ങളും കൃത്രിമ കാന്തങ്ങളും.മാഗ്നെറ്റൈറ്റ് പോലുള്ള ധാതുക്കള്‍ സ്വഭാവിക കാന്തങ്ങളാണ്.ഇവയ്ക്ക് ശക്തികുറവാണ്.ഇരുമ്പുപോലുള്ള സാധനങ്ങളെ വൈദ്യുതി ഉപയോഗിച്ചോ ഇതരകാന്തങ്ങളുടെ സ്പര്‍ശനം വഴിയോ കാന്തമാക്കി മാറ്റിയാണ് കൃത്രിമ കാന്തങ്ങള്‍ ഉണ്ടാകുന്നത്.

  കാന്തത്തിന്‍റെ തെക്കോട്ട്‌ ലക്ഷ്യമാക്കുന്ന അഗ്രത്തെ ഉത്തരധ്രുവമെന്നും പറയുന്നു.രണ്ടു കാന്തങ്ങളുടെ സജാതീയ ധ്രുവങ്ങള്‍ അടുത്തുകൊണ്ട്‌ വന്നാല്‍ വികര്‍ഷിക്കപ്പെടുന്നു.വിജാതീയ ധ്രുവങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നു.

   ഒരു കാന്തത്തെ രണ്ടായി വിഭജിച്ച് ഓരോ ധ്രുവങ്ങളെയും വേര്‍പ്പെടുത്തിയെടുക്കാന്‍ കഴിയില്ല.മുറിക്കപ്പെട്ട ഓരോ കഷ്ണവും രണ്ടു ധ്രുവങ്ങളുള്ള ഓരോ സ്വതന്ത്രകാന്തമായിത്തീരുന്നു.കാന്തശക്തി നശിപ്പിക്കാന്‍ കാന്തത്തില്‍ മര്‍ദ്ദം ചെലുത്തുകയോ ചൂടുപിടിപ്പിക്കുകയോ ചെയ്‌താല്‍ മതി.

  കാന്തത്തിന് ചുറ്റുമുള്ള കുറച്ചുഭാഗത്ത് മാത്രമാണ് കാന്തശക്തി അനുഭവപ്പെടുന്നത് ഇതിനെ കാന്താമണ്ഡലം എന്നു പറയുന്നു.ബി.സി 800ല്‍ ഗ്രീക്കുകാരനാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.ഗ്രീസിലെ മഗ്നീഷ്യ എന്ന സ്ഥലത്ത് മാഗ്നറൈറ്റ് എന്ന ധാതുവിനാണ് അവര്‍ ഈ ഗുണം കണ്ടെത്തിയത്.ഇതില്‍ നിന്നാണ് കാന്തത്തിന്‍റെ മാഗ്നറ്റ് എന്ന പേരുണ്ടായത്.

   വൈദ്യുതിയും കാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യസൂചന നല്‍കിയത് വില്യം ഗില്‍ബര്‍ട്ട് ആണ്.കാന്തികധ്രുവങ്ങള്‍ തമ്മിലുള്ള ആകര്‍ഷണ വിക൪ഷണത്തെ സംബന്ധിച്ച വ്യുല്‍ക്രമ-വര്‍ഗനിയമം 1785ല്‍ ചാള്‍സ് കൂള്‍ കണ്ടെത്തി. മൈക്കിള്‍ ഫാരഡെ വിദ്യുത്കാന്തിക പ്രേരണം കണ്ടുപിടിച്ചു.ഒരു കാന്തം ഉപയോഗിച്ച് ഇതര കാന്തിക വസ്തുക്കളെ കാന്തങ്ങളാക്കി മാറ്റാമെന്ന് ഇദ്ദേഹം കണ്ടെത്തി.ഫാരഡെയുടെ നിഗമനങ്ങള്‍ക്ക് ഗണിതീയ അടിത്തറ നല്‍കിയത് ജയിസ് ക്ലാര്‍ക്ക് മാക്സ്വെല്‍ ആണ്.

  ഒരു കാന്തിക ക്ഷേത്രത്തില്‍ വൈദ്യുതി കടന്നുപോകുന്ന ഒരു ചാലകം വച്ചിരുന്നാല്‍ അതിനു യാന്ത്രികചലനം സംഭവിക്കുന്നതായി കാണാം.വിദ്യുച്ഛക്തി ഉപയോഗിച്ചുള്ള എല്ലാ യന്ത്രങ്ങളും കാന്തതയുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.