EncyclopediaHistoryInventions

ലൈസ്റ്റ്രോ സോറസ്

ഒരു കനേഡിയന്‍ ദൗത്യസംഘം 1969ല്‍ ഒരു മൃഗത്തിന്റെ കുഴിച്ചെടുത്ത പുരാതന അസ്ഥി കണ്ടെത്തുകയുണ്ടായി ഈ മൃഗം അതിപുരാതന കാലഘട്ടമായ കാര്‍ബോണിഫെറസിന്‍റെയും പെര്‍മിയന്റിനെയും കാലയളവില്‍ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.സസ്തിനികളുടെ സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊള്ളുന ഉരഗവര്‍ഗവിഭാഗത്തിലെ സൈനോപ്സിഡാ ഇനത്തില്‍പെട്ടതാണിത്.ഇതിനെ ലൈസ്റ്റ്രോ സോറസ് എന്നു നാമകരണം ചെയ്തു.ചില പരിഷ്കരണങ്ങള്‍ വരുത്തിയാല്‍ ഇത് ഹിപ്പോപൊട്ടാമസിനെപ്പോലെ തോന്നിപ്പിക്കും.പുരാതന നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഈ മൃഗം ആഫ്രിക്കയില്‍ 22 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജീവിച്ചിരുന്നത്.

  ഈ കണ്ടുപിടിത്തം മറ്റൊരു കണ്ടെത്തലിനുകൂടി വഴി തെളിയിച്ചു.ഒന്നായി കിടന്നിരുന്ന ഭൂഖണ്ഡങ്ങള്‍ വേര്‍പിരിഞ്ഞു എന്നതിനും തെളിവായിരുന്നു ഇത്.ഭൗമോപരിപടലത്തിലെ അടുക്കുകളില്‍ ഭൂഖണ്ഡങ്ങള്‍ സ്ഥിതിചെയ്യുകയായിരുന്നുവത്രേ.മാത്രമല്ല,ഈ അടുക്കുകള്‍ കുഴമ്പുപോലെയുള്ള കടലില്‍ പൊങ്ങിക്കിടക്കുകയുമായിരുന്നു.അടുക്കുകള്‍ മടക്കുകളായി ചുരുണ്ടു കൂടിയപ്പോള്‍ അവ വലിയ മലനിരകളായി രൂപം പൂണ്ടു എന്നും പറയപ്പെടുന്നു.

  ലൈസ്റ്റ്രോ സോറസിന്‍റെ കണ്ടുപിടിത്തത്തോടു കൂടി ആഫ്രിക്കയും അന്റാര്‍ട്ടിക്കയും പണ്ട് ഒരൊറ്റ വന്‍കരയായിരുന്നവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു.യുഗങ്ങള്‍ പിന്നിട്ടപ്പോള്‍ അന്റാര്‍ട്ടിക്കയിലെയും മറ്റു ഭൂവിഭാഗങ്ങളിലെയും കാലാവസ്ഥയില്‍ ഗണ്യമായ മാറ്റo വന്നു,

  മേല്‍പറഞ്ഞ സിദ്ധാന്ത൦ ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞെങ്കിലും കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇത് പരിഷ്കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.