പാരമ്പര്യനിയമങ്ങള്‍
പാരമ്പര്യശാസ്ത്രത്തിന്‍റെ പ്രാഥമിക സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുക വഴി ഗ്രിഗര്‍ യോഹാന്‍ മെന്‍ഡല്‍ ജനിതകശാസ്ത്രത്തിന്‍റെ പിതാവായിത്തീര്‍ന്നു.ഇദ്ദേഹത്തിന്‍റെ പാരമ്പര്യനിയമങ്ങള്‍ ജീവശാസ്ത്രത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റി.
പട്ടാണിച്ചെടിയെയാണ് അദ്ദേഹം മുഖ്യമായും തന്‍റെ പാരമ്പര്യശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയത്.ഈ ചെടിയിലെ ഏഴു വിപരീതലക്ഷണങ്ങളുടെ പാരമ്പര്യസമ്പ്രദായം മെന്‍ഡല്‍ വിശദമായി വിശ്ലേഷണം ചെയ്തു.നൂറുകണക്കിന് ചെടികളില്‍ ഒരേ സമയം ഒരേ മാതിരിയുള്ള നിരവധി സങ്കരപരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി.മെന്‍ഡല്‍ വിശ്ലേഷണം ചെയ്ത പട്ടാണിച്ചെടിയുടെ വിപരീത ലക്ഷണങ്ങളില്‍ വിത്തിന്റെ നിറം,വിത്തിന്റെ ആകൃതി,തണ്ടിന്റെ നീളം തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു.വിപരീത ലക്ഷ്ണങ്ങളുള്ള ചെടികളെ കൃത്യമായ അനുപാതങ്ങള്‍ നിരീക്ഷിക്കുകയും അവ തമ്മിലുള്ള കൃത്യമായ അനുപാതങ്ങള്‍ നിര്‍ണയിക്കുകയുമാണ് പരീക്ഷണങ്ങളുടെ കാതലായ ഭാഗം.
ചെടിയുടെ ഓരോ ലക്ഷ്ണത്തെയും നിയന്ത്രിക്കുന്നത് ഒരു പ്രത്യേകഘടകമാണെന്ന് മെന്‍ഡല്‍ സിദ്ധാന്തിച്ചു.ചെടി മാതാവില്‍ നിന്ന് അണ്ഡം വഴിയും പിതാവില്‍ നിന്ന് പാരഗരേണു വഴിയും ഒരേ സ്വഭാവത്തിനുള്ള ഘടകങ്ങള്‍ ആര്‍ജ്ജിക്കുന്നു.ഒരു സ്വഭാവത്തിന്റെ വിപരീത ലക്ഷണങ്ങള്‍ക്കുള്ള ഘടകങ്ങള്‍ ആണ് ഇപ്രകാരം ഒരു ചെടിയില്‍ ഒന്നിച്ചു വരുന്നതെങ്കില്‍ അവയില്‍ ഒന്നു മാത്രമേ പ്രകടമാവുകയുള്ളൂ.പ്രകടമാവുന്ന ഘടകത്തെ പ്രമുഖമെന്നും പ്രകടമാവത്തിനെ ഗുപ്ത് മെന്നും മെന്‍ഡല്‍ വിശേഷിപ്പിച്ചു.ഉദാഹരണം ചൂണ്ടിക്കാണിക്കാം മഞ്ഞവിത്തും പച്ച വിത്തുമുള്ള ചെടികളാണ് മാതാപിതാക്കളെങ്കില്‍ സന്തതിയിലെ വിത്തുകളെല്ലാം മഞ്ഞയായിരിക്കും ഇതാണ് പ്രമുഖം സങ്കരസന്തതികളില്‍ വിപരീത ഘടകങ്ങള്‍ ഒന്നിച്ചു വരുമെന്നിരിക്കിലും അവ തമ്മില്‍ കൂടിക്കലരുകയില്ലെന്ന് മെന്‍ഡല്‍ സിദ്ധാന്തിച്ചു.മെന്‍ഡലിന്റെ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം വിപ്ലവാത്മകമായൊരു ആശയമായിരുന്നു ഇത്.
ചെടികള്‍ പരാഗണരേണുകളും അണ്ഡങ്ങളും ഉത്പാദിപ്പിക്കുമ്പോള്‍ അവയിലോരോന്നിലും ഒരു സ്വഭാവത്തിന്‍റെ ഓരോ ഘടകം വീതം മാത്രം ഉണ്ടായിരിക്കുമെന്ന് മെന്‍ഡല്‍ അനുമാനിച്ചു.മാതാപിതാക്കളില്‍ നിന്നും ലഭിച്ച ഘടകങ്ങള്‍ തമ്മില്‍ ഈ ഘട്ടത്തില്‍ ഒരു വേര്‍പിരിയല്‍ നടക്കും.എണ്ണത്തില്‍ പകുതി പരാഗരേണുക്കളിലും അണ്ഡങ്ങളിലും മാതാവില്‍നിന്ന് ലഭിച്ച ഘടകവും മറ്റുള്ളവയില്‍ പിതാവില്‍ നിന്ന് ലഭിച്ച ഘടകവും കടന്നുകൂടും ഇതാണ് മെന്‍ഡലിന്റെ വേര്‍പിരിയല്‍ നിയമം.
ചെടിയുടെ ഓരോ സ്വഭാവവും മറ്റു സ്വഭാവങ്ങളുമായി ബന്ധപ്പെടാത്ത വിധമാണ് സംക്രമിക്കുകയെന്നും മെന്‍ഡല്‍ സിദ്ധാന്തിച്ചു.ഉദാഹരണത്തിന് ഒരു പട്ടാണിച്ചെടിയുടെ പരമ്പരയില്‍ മഞ്ഞയും പച്ചയുമായതും അതേസമയം ചുളിഞ്ഞതും മിനുസമായതുമായ വിത്തുകളുണ്ടെന്ന് വിചാരിക്കുക.മഞ്ഞവിത്തുകള്‍ ചുളിഞ്ഞതോ മിനുസമുള്ളതോ ആവാം.പച്ചവിത്തിന്റെ അവസ്ഥയും ഇത് തന്നെയായിരിക്കും .സംഭവൃതാ നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഇവിടെ സ്വഭാവങ്ങള്‍ കൂടികലര്‍ന്നിരിക്കുന്നത്.ഇതിനെ മെന്‍ഡലിന്റെ സ്വതന്ത്രമായ കൂടിക്കലരല്‍ നിയമം എന്നു വിളിക്കുന്നു.
മെന്‍ഡലിന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് ഭേദഗതികള്‍ വന്നിട്ടുണ്ടെങ്കിലും അവ ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായി ഇപ്പോഴും നിലക്കൊള്ളുന്നു.ചെടികള്‍ക്ക് മാത്രമല്ല മിക്ക ജീവികള്‍ക്കും അവ ബാധകമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.