EncyclopediaInventionsScience

ഇന്‍ഫ്രാറെഡ്

0.75 മുതല്‍ 1000വരെ മൈക്രോണ്‍ തരംഗദൈര്‍ഘ്യമുള്ള വിദ്യുത്കാന്തിക തരംഗങ്ങളാണ് ഇന്‍ഫ്രാറെഡ് രശ്മികള്‍ വിദ്യുത്കാന്തിക വര്‍ണരാജിയിലെ റേഡിയോ തരംഗമേഖലയ്ക്കും ദൃശ്യതരംഗമേഖലയ്ക്കും ഇടയ്ക്കാണ് ഇവയുടെ സ്ഥാനം ചൂടു പിടിച്ച ഏതു വസ്തുവും ഇത്തരം തരംഗങ്ങളുടെ സ്രോതസ്സായിരിക്കും.അതിനാല്‍ ഇവ താപകിരണങ്ങള്‍ എന്നും അറിയപ്പെടുന്നു.കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്തമൂലം ബോളോമീറ്റര്‍ താപയുഗം തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവയുടെ സാന്നിധ്യം കണ്ടുപിടിക്കുന്നത്.

രസതന്ത്രഗവേഷണങ്ങള്‍ക്കും വ്യവസായികാവശ്യങ്ങള്‍ക്കും ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുവരുന്നു.ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പില്‍ ഇന്ന് അത്യന്തം പ്രാധാന്യമുള്ള ഒരു സാങ്കതികവിദ്യയായി വികസിച്ചിരിക്കുന്നു.വാനനിരീക്ഷണസമ്പ്രദായമാണ് ഇന്‍ഫ്രാറെഡ് അസ്ട്രോണമി.

ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ സര്‍ വില്ല്യം ഹെര്‍ഷല്‍ ആണ്.1800 ഇന്‍ഫ്രാറെഡ് രശ്മികളെ കണ്ടുപിടിച്ചത്.1840 ല്‍ ഹെര്‍ഷലിന്റെ മകന്‍ ജോണും 1879ല്‍ ഫ്രഞ്ചുക്കാരനായ മൌട്ടനും ഇന്‍ഫ്രാറെഡിനെ സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്തി.

കൂടുതല്‍ ചുവപ്പ്നിറമുള്ള നക്ഷത്രങ്ങള്‍ മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ പുറത്തുവിടുമെന്നു അമരിക്കകാരനായ കൊബ്ലന്റ്സു, പെറിറ്റ്, നിക്കോള്‍സന്‍ എന്നിവര്‍ കണ്ടുപിടിച്ചു.
യുദ്ധയന്ത്രങ്ങള്‍ നുഴഞ്ഞുകയറ്റ അലാറം കാലാവസ്ഥ നിരീക്ഷണ,മിസൈല്‍ മാര്‍ഗനിര്‍ദ്ദേശ സമ്പ്രദായം എന്നിവയില്‍ ഇന്‍ഫ്രാറെഡ് ഡിറ്റക്ടറുകള്‍ ഉപയോഗിച്ചുവരുന്നു.ഇന്‍ഫ്രാറെഡിന്റെ കണ്ടുപിടുത്തം ക്വാണ്ടം തിയറിയുടെ വികസനത്തിന് സഹായകമായിട്ടുണ്ട്.കറുത്ത പ്രതലം അതിന്മേല്‍ പതിക്കുന്ന താപപ്രകാരം പ്രസരണങ്ങളെയെല്ലാം ആഗിരണം ചെയുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണിത്.