EncyclopediaInventionsScience

ഹെപാരിന്‍

രക്തകുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിനു മരണത്തിലേക്കു നയിക്കുന്നു.ഇതിനെതിരെയുള്ള ഗവേഷണങ്ങളില്‍ ആദ്യ വിജയം കണ്ടത് അമേരിക്കകാരനായ ജെ.മക്ലീന്‍ ആയിരുന്നു.1916ല്‍ കരള്‍ കോശങ്ങളെക്കുറിച്ചുള്ള പഠനത്തിനിടയിലാണ് രക്തം കട്ടപിടിക്കുന്നതിനെതിരായ പ്രഥമ മരുന്ന് അദ്ദേഹം കണ്ടുപിടിച്ചത്.കരള്‍കോശങ്ങള്‍ ചില പ്രത്യേക പദാര്‍ത്ഥങ്ങള്‍ സ്രവിപ്പിക്കുന്നതായും അവ രക്തം കട്ടപിടിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നതായും മക്ലിന്‍ അവകാശപ്പെട്ടു.സുപ്രധാനമായ ഈ കണ്ടുപിടിത്തത്തെ വില്യoഹെന്‍റി ഹോവലും ലൂഥ൪ എമ്മറ്റ് ഹോള്‍ട്ടും വികസിപ്പിച്ചെടുത്തു.

  കരളില്‍ നിന്ന് പുറത്തുവരുന്ന രക്തത്തില്‍ ഹെപാരിന്‍ എന്ന വസ്തു ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് അവര്‍ നിരീക്ഷിച്ചു.തുടര്‍ന്നുള്ള ഗവേഷണങ്ങളുടെ ഫലമായി കുടലിലും ശ്വാസകോശങ്ങളിലുമുള്ള കോശങ്ങളില്‍ ഹെപാരിന്‍ അടങ്ങിയിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി.എന്നാല്‍ 1940കളില്‍ മാത്രമേ ഹെപാരിന്‍ വേര്‍തിരിച്ചെടുക്കാന്‍ സാധ്യമായുള്ളൂ.ഇതിനു മുന്‍പ് കന്നുകാലികളുടെ കരളില്‍നിന്നോ ശ്വാസകോശങ്ങളില്‍ നിന്നോ വേര്‍തിരിച്ചെടുത്ത ഹെപാരിന്‍ സത്താണ് ചികിത്സകളില്‍ ഉപയോഗിച്ചിരുന്നത്.എന്നാല്‍ ഈ പ്രക്രിയ വളരെ സാവധാനമായിരുന്നു.

    ശസ്ത്രക്രിയാനന്തരം കൂടുതല്‍ അളവില്‍ ഹെപാരിന്‍ ഉപയോഗിക്കുന്നത് രക്തസ്രാവത്തിന് വഴിവെച്ചേക്കാം.അതിനാല്‍ രക്തചംക്രമണ തകരാറുകളുളപ്പോള്‍ ഉപയോഗിക്കുന്നതിനായി ഹെപാരിനെ ശുദ്ധമായ രൂപത്തില്‍ വേര്‍തിരിച്ചെടുത്തു.

   രോഗങ്ങളെ ചികിത്സിക്കുമ്പോള്‍ ഹെപാരിന്‍ പലവിധ ഫലകങ്ങളാണ് ഉളവാക്കുന്നത്.അതിനാല്‍ ഉപയോഗത്തില്‍ വളരെയധികം സൂക്ഷ്മത ആവശ്യമായി വരുന്നു.ഹൃദയപേശീ സംബന്ധമായ രോഗങ്ങള്‍ , രക്തം കട്ടപിടിക്കല്‍, കോശക്ഷയം, നാഡീവീക്കം, ശ്വാസകോശാവരണ രോഗം , സന്ധിവാതo തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ ഹെപാരിന്‍ ഉപയോഗിക്കുന്നു.രക്തത്തിലെ കൊളസ്ട്രോള്‍ നിലവാരത്തെ കുറയ്ക്കുന്നതിനും ഇതുപയോഗിക്കുന്ന രക്തത്തിലെ കൊഴുപ്പിന്‍മേലുള്ള ഹെപാരിന്റെ പ്രവര്‍ത്തനം അതിശക്തമാണ് എന്നതാണ് കാരണം.