ഗ്യാസ് ലൈറ്റ്
മരമോ മരക്കരിയോ വാറ്റിയാല്‍ വാതകം കിട്ടുമെന്ന് പതിനെട്ടാം വയസ്സില്‍ തന്നെ ഫിലിപ്പ് ലെബന്‍ കണ്ടുപിടിച്ചു.ഇങ്ങനെ ലഭിക്കുന്ന വാതകം വീട്ടിലും തെരുവ് വിളക്കുകള്‍ കത്തിക്കാനും ഉപയോഗിക്കാമെന്ന് പിന്നീട് തെളിഞ്ഞു.ഈ വാതകത്തിന് ചൂടും വെളിച്ചവും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് 1799ല്‍ തെര്മോലാംപ്സ് എന്ന 1804ല്‍ മാത്രമാണ് ഇതു പ്രയോഗത്തില്‍ വന്നത്.രാജകീയ കിരീടധാരണ മഹോത്സവത്തില്‍ ഇദ്ദേഹത്തിന്‍റെ തെര്‍മോ വിളക്കുകള്‍ തെളിയിക്കാനായി ഇദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി തന്‍റെ കണ്ടുപിടിത്തം ജനമദ്ധ്യത്തില്‍ അവതരിപ്പിക്കാന്‍ ഇത് വഴി ഫിലിപ്പ് ലെബനന് അവസരം ലഭിച്ചു.
ലെബനന്റെ കണ്ടുപിടിത്തം ഇംഗ്ലീഷുകാരനായ വിന്‍സര്‍ വിപുലീകരിച്ചു.കാര്‍ബണ്‍ മൊണോക്സൈഡ്,നൈട്രജന്‍,ഹൈഡ്രജന്‍, എന്നിവയുടെ മിശ്രിതം അദ്ദേഹം കത്തിക്കാനായി ഉപയോഗിച്ചു നോക്കി.അവയില്‍ ഹൈഡ്രജനാണ് കത്തിയത്.
തുടര്‍ന്ന് ബട്ടര്‍ഫ്ളൈ ബേര്‍ണ൪ കണ്ടുപിടിക്കപ്പെട്ടു.ഇതില്‍ നാളങ്ങളെ ഒരു ഫാനിന്‍റെ രൂപത്തില്‍ പടര്‍ത്തുവാന്‍ കഴിയുമായിരുന്നു.ഉയര്‍ന്ന പ്രകാശവുമുണ്ടായിരുന്നു.അനന്തരം പരിഷ്കരിക്കപ്പെട്ട നിരവധി ബേര്‍ണറുകള്‍ നിലവില്‍ വന്നു.എന്നാല്‍ ക്രമേണ, വാതകം ഉപയോഗിച്ചു കത്തിക്കുന്ന ഗ്യാസ് ലൈറ്റുകളുടെ ഉപയോഗം കുറഞ്ഞു വന്നു.1878ല്‍ എഡിസര്‍ ഇന്‍കാന്‍ഡസെന്റ് ലാമ്പുകള്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ വൈദ്യുതക്ഷാമം അനുഭവിക്കുന്ന സമയങ്ങളില്‍ ലെബനന്റെ കണ്ടുപിടിത്തമായ ഗ്യാസ് ലൈറ്റിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.