പുളിപ്പിക്കല്‍
ചില ദീപനരസങ്ങള്‍ മൂലമോ സൂക്ഷ്മാണുജീവികള്‍ മൂലമോ ജൈവപദാര്‍ത്ഥങ്ങള്‍ ചീഴുമ്പോള്‍ പുതിയ തന്മാത്രകള് രൂപംകൊള്ളുന്നു.
തെറ്റായ രീതിയില്‍ മദ്യം പുളിപ്പിക്കല്‍ നടന്ന ഒരു പാത്രത്തില്‍ ചാരനിറമാര്‍ന്ന ഒരവശിഷ്ട൦ ലൂയിപാസ്ചര്‍ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുകയുണ്ടായി.1835ല്‍ ഫ്രഞ്ച് ഭൗതിക ശാസ്തജ്ഞ്ജനായ കാഗ്നിയാര്ട് ഡിലാ ടൂര്‍ മദ്യത്തില്‍ യീസ്റ്റിന്റെ പ്രവര്‍ത്തനം മൈക്രോസ്കോപ്പിലൂടെ വീക്ഷിച്ചു.യീസ്റ്റ് പെരുകുന്നതോടെ കാര്ബോണിക്ക് അമ്ലവും ആല്ക്കഹോളു൦ പുറത്തുവിടുന്നതായി അദേഹം കണ്ടെത്തി.ഇതേ കൊല്ലം തന്നെ ഇതേ പ്രക്രിയ ജര്‍മന്‍ ശാസ്ത്രജ്ഞന്മാരായ ഷ്വാന് മുള്ളറും കുറ്റ്സിങ്ങും നിരീക്ഷണ വിധേയമാക്കി.
പുളിക്കലിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പാസ്ചര്‍ തുടര്‍ന്നുകൊണ്ടിരുന്നു.നേരത്തെ പാസ്ചര്‍ കണ്ടെത്തിയ ചാര നിറമാര്‍ന്ന അവശിഷ്ടത്തിന്റെ ഒരു ഭാഗം അദ്ദേഹം പഞ്ചസാരയും ഉപ്പും കലര്‍ത്തിയ ഒരു ലായനിയില്‍ നിക്ഷേപിച്ചു.ഈ ലായനിയില്‍ പഞ്ചസാരയെ ഉപയോഗപ്പെടുത്തികൊണ്ട് യീസ്റ്റ് എന്നൊരു സാധനം രൂപപ്പെടുന്നതായി അദ്ദേഹം ശ്രദ്ധിച്ചു.ഈ സാധനം പുളിക്കുമ്പോള്‍ ലാക്റ്റിക്ക് ആസിഡ് ഉത്പാദിപ്പിപ്പെടുന്നു.യീസ്റ്റ് മൂലം പുളിക്കല്‍ പ്രക്രിയ നടക്കുന്നുവെന്നും അതേസമയം തെറ്റായ രീതിയില്‍ പുളിക്കല്‍ നടക്കുമ്പോള്‍ അതിനുത്തരവാദി പരാന്ന യീസ്റ്റ് ആണെന്നും അദ്ദേഹം കണ്ടുപിടിച്ചു.വീഞ്ഞ്,ബീര്‍,പാല് മുതലായവ 55 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കി പരാന്ന യീസ്റ്റിനെ നശിപ്പിക്കാമെന്നും എന്നാല്‍ അവയുടെ രുചിയില്‍ മാറ്റം വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ അണുപ്രാണിനാശനം മദ്യോത്പന്ന-ഭക്ഷ്യവ്യവസായ രംഗത്ത് മഹത്തായൊരു വിപ്ലവം സൃഷ്ടിച്ചു.അണുപ്രാണിനാശനം സാധ്യമാണെന്ന് വന്നതോടെ പാലും പാലുല്‍പ്പന്നങ്ങളും പാസ്ചറൈസേഷന് വഴി കേടുകൂടാതെ സൂക്ഷിക്കുവാന്‍ കഴിയുന്നു.പ്രാണവായു ഇല്ലാതെയും പുളിക്കല്‍ പ്രക്രിയ നടക്കുമെന്നു കൂടി പാസ്ചര്‍ കണ്ടുപിടിച്ചു.