എന്‍ഡോ൪ഫിന്‍
വേദനസംഹരിക്കുന്ന ഔഷധങ്ങളും മയക്കുമരുന്നുകളും മസ്തിഷ്കത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അടുത്ത കാലം വരെ അജ്ഞാതമായിരുന്നു.എന്നാല്‍ മനുഷ്യന്‍റെ സംവേദനശക്തി മന്ദീഭവിപ്പിക്കുന്നതും നിഷ്ഫലമാക്കുന്നതുമായ ഔഷധങ്ങളെ സ്വീകരിക്കാനുള്ള സംവിധാനം തലച്ചോറിനുണ്ടെന്ന വസ്തുത കണ്ടുപിടിച്ചിട്ട് അധികകാലമായിട്ടില്ല.നിരവധി നാളത്തെ ഗവേഷണത്തിനു ശേഷമാണ് ഈ പ്രതിഭാസം സ്ഥിരീകരിക്കപ്പെട്ടത്.തലച്ചോറിലെ ഈ സംവിധാനം അഥവാ മസ്തിഷ്ക്കശേഷി കണ്ടുപിടിച്ചത് സ്വീഡന്‍കാരനായ ടെരനിയസും അമേരിക്കക്കാരായ പെര്‍ട്ട്,സ്നൈഡര്‍,സൈമണ്‍ എന്നിവരുമാണ് തലച്ചോറിലെ ഈ മയക്കുമരുന്ന് സ്വീകരണി ഒരു പ്രത്യേക മേഖലയിലാണ് സ്ഥിതിചെയ്യുന്നത്.ഈ ഭാഗത്തെ വൈകാരിക മസ്തിഷ്ക്കം എന്നു വിളിക്കാം മയക്കുമരുന്നുകളെ സ്വീകരിക്കാന്‍ സഹായിക്കുന്ന പദാര്‍ഥമാണ് എന്‍ഡോ൪ഫിന്‍.
മാനസിക പ്രയാസം ഉണ്ടാകുമ്പോള്‍ എന്‍ഡോ൪ഫിന്റെ അളവ് ചുരുങ്ങിവരുന്നു.ഇതിന്‍റെ ഫലമായി ആല്‍ക്കഹോളിന്റെയും മയക്കുമരുന്നിന്റെയും അളവ് കൂടുതലാകുന്നു.എന്നാല്‍ ഈ സിദ്ധാന്തം മുഴുവനായി തെളിയിക്കപ്പെട്ടിട്ടില്ല.പന്നിയുടെ തലച്ചോറില്‍ മയക്കുമരുന്ന് സ്വീകരണീ ഉള്ളതായി 1975ല്‍ അമേരിക്കക്കാരനായ ഹ്യൂഗ്സും ഫ്രഞ്ചുക്കാരനായ ഗില്മിനും കണ്ടുപിടിച്ചു.എന്നാല്‍ ഇത് നാഡീവ്യവസ്ഥയില്‍നിന്ന് നേരിട്ട് ഉത്പാദിപ്പിക്കുന്നതിനുമാത്രമല്ല.പെരുമാറ്റത്തെയും ഒരു പരിധിവരെ ശരീരധര്‍മ്മങ്ങളെയും നിയന്ത്രിക്കുന്നതിനു കൂടി എന്‍ഡോ൪ഫിന്‍ പ്രമുഖ പങ്കുവഹിക്കുന്നുണ്ട്.
മാനസിക പ്രയാസമുള്ളപ്പോള്‍ പ്രാരംഭഘട്ടങ്ങളില്‍ എന്‍ഡോ൪ഫിന്‍ ഫലപ്രദമാണ്.പേശീബലവുമായും സ്ഥൂലതയുമായും എന്‍ഡോ൪ഫിന്‍ ബന്ധപ്പെട്ടിരിക്കുന്നു.തങ്ങളുടെ പരിശ്രമത്തെ കൂടുതല്‍ ഉന്മേഷവത്താക്കിത്തീര്‍ക്കുന്ന ഒരു തരം ഉന്മാദവസ്ഥയുണ്ടാകുന്നതായി കായികതാരങ്ങള്‍ പറയാറുണ്ട്.ഇവരില്‍എന്‍ഡോ൪ഫിന്‍റെ അംശം കൂടിയതാണ് ഇതിനു കാരണം.കായികാദ്ധ്വാനമോ വ്യാഴാമോ എന്‍ഡോ൪ഫിന്‍റെ ഉത്പാദനത്തെ വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.