ഇലക്ട്രോണ്‍
ആറ്റത്തിന്റെ ഘടകമായ മൗലികകണമാണ് ഇലക്ട്രോണ്‍.മറ്റു കണങ്ങളുടെ ചാര്‍ജ് ഇലക്ട്രോണ്‍ ചാര്‍ജിന്റെ ഗുണിതങ്ങളായിട്ടാണു കണക്കാക്കാറുള്ളത്.ആറ്റത്തിന്റെ പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകള്‍ ഭ്രമണം ചെയ്യുന്നു.ആറ്റത്തിലുള്ള ഇലക്‌ട്രോണുകളുടെ എണ്ണവും ക്രമീകരണവുമാണ് ഒരു പദാര്‍ത്ഥത്തിന്‍റെ രാസഗുണം നിര്‍ണ്ണയിക്കുന്നത്.ഈ ഇലക്ട്രോണുകളെ വിവിധ ഓര്‍ബിറ്റുകളില്‍ ഭ്രമണം ചെയ്യുന്ന കണങ്ങളായിട്ടോ ന്യൂക്ലിയസിനെ വലയം ചെയ്യുന്ന നെഗറ്റീവ് ചാര്‍ജിന്റെ മേഘപടലമായിട്ടോ ഗണിക്കാവുന്നതാണ്.
ഇലക്ട്രോണുകളെ കണ്ടുപിടിച്ചത് ജെ.ജെ തോംസണ്‍ ആണ്.കാഥോഡു രശ്മികള്‍ ഇലക്ട്രോണുകളെ തന്നെയാണെന്ന് സ്ഥാപിക്കുകയും അവയുടെ മിക്ക ഗുണധര്‍മ്മങ്ങളും വിശേഷിച്ച് സ്പെസിഫിക്ക് ചാര്‍ജ് പരീക്ഷ്ണങ്ങളിലൂടെ നിര്‍ണയിക്കുകയും ചെയ്യ്ത് തോംസണ്‍ ആണ്.തുടര്‍ന്ന് മില്ലിക്കണ്‍ തന്‍റെ ഓയില്‍ കണികാ പരീക്ഷണം വഴി ഇലക്ട്രോണ്‍ ചാര്‍ജും കൃത്യമായി നിര്‍ണയിച്ചു.ബീറ്റാ കണങ്ങളും ഇലക്ട്രോണുകളാണെന്ന് അവയുടെ ഗുണധര്‍മങ്ങളില്‍ നിന്ന് ഉത്സര്‍ജിക്കപ്പെടുന്നവയാണ് ബീറ്റാ കണങ്ങള്‍.
അയോണീകരണം തെര്‍മയോണിക്ക് പ്രഭാവം,ഫീല്‍ഡ് എമിഷന്‍ എന്നിവയാണ് ഇലക്ട്രോണ്‍ ഉത്പാദനത്തിനുള്ള മുഖ്യ മാര്‍ഗങ്ങള്‍.
ഉന്നതപ്രവേഗമുള്ള ഇലക്ട്രോണുകളെ തടഞ്ഞുനിര്‍ത്തുന്ന ലോഹവസ്തുക്കളില്‍ നിന്ന് എക്സ്റേ ഉല്‍ഗമിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.ലോഹത്തിലെ ആറ്റങ്ങള്‍ ഇലക്ട്രോണ്‍ ഊര്‍ജ്ജം അവശോഷണം ചെയ്യ്ത് ഉത്തേജിതാവസ്ഥയില്‍ എത്തുകയും തുടര്‍ന്ന് അവ നോര്‍മല്‍ സ്ഥിതിയില്‍ എത്തുമ്പോള്‍ അധികമുള്ള ഊര്‍ജ്ജം എക്സറേകളായി പുറത്തുവരികയാണ് ചെയ്യുന്നത്.
ഇലക്ട്രോണുകളെ ഫെര്‍മിഡിറാക്ക് സാംഖ്യികം അനുസരിക്കുന്നവയാണ്.അതിനാല്‍ അവ ഫെര്‍മയോണ്‍ വിഭാഗത്തില്‍പെടുന്നു.ഇവയുടെ ഗതികസ്വഭാവം വിവരിക്കുന്നതിന് വേണ്ടി 1928 ല്‍ ഡിറാക്ക് ആവിഷ്കരിച്ചതാണ് ആപേക്ഷികീയ സിദ്ധാന്തം.ഇത് ഇലക്ട്രോണ്‍ ,സ്പിന്‍, കാന്തികാഘൂര്‍ണം എന്നിവക്ക് അടിസ്ഥാനപരമായ വിശദീകരണം നല്‍കി.മാത്രമല്ല ഇലക്ട്രോണിനോളം ദ്രവ്യമാനവും അത്രതന്നെ പോസിറ്റീവ് ചാര്‍ജും ഉള്ള അതിന്‍റെ പ്രതികണമായ പോസിട്രോണിന്റെ അസ്തിത്വം പ്രവചിക്കുകയും ചെയ്യ്തു.ഈ കണത്തെ പിന്നീട് ആന്‍ടെഴ്സാന്‍ കണ്ടെത്തി.