വൈദ്യുതി
ഊര്‍ജ്ജത്തിന്‍റെ രൂപമാണ് വൈദ്യുതി. വിരാമാവസ്ഥയിലോ ചലനഗതിയിലോ ഉള്ള ചാര്‍ജിത കണ പ്രതിഭാസമാണിത്.താപം,പ്രകാശം എന്നിവ ജനിപ്പിക്കുന്നതിനും യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിനും ടെലിഫോണ്‍,ഇലക്ട്രോണിക്സ് എന്നീ മേഖലകളിലും വൈദ്യുതി അത്യന്താപേക്ഷിത ഘടകമാണ്.ദ്രവ്യത്തിന്റെ സഹജ ഗുണധര്‍മങ്ങളിലൊന്നാണ് വൈദ്യുത ചാര്‍ജ്.
വൈദ്യുതിയെ സംബന്ധിച്ച ആദ്യ ഗ്രന്ഥം ബ്രിട്ടീഷുകാരനായ വില്യം ഗില്‍ബര്‍ട്ട് എഴുതിയ ദേ മാഗ്നെറ്റ് ആണ്.അതിനാല്‍ അദ്ദേഹത്തെ വൈദ്യുതിയുടെ പിതാവായി കണക്കാക്കുന്നു.എന്നാല്‍ വൈദ്യുതി ഇന്നത്തെ ലോകത്തിന്‍റെ ചാലക ശക്തിയായിത്തീര്‍ന്നത് മൈക്കേല്‍ ഫാരഡെയിലൂടെയാണ്.അതിനാല്‍ ഫാരഡയെയും വൈദ്യുതിയുടെ പിതാവ് എന്ന നിലയില്‍ വിശേഷിപ്പിക്കാറുണ്ട്.
വൈദ്യുതക്ഷേത്രത്തില്‍ ഒരു ബിന്ദുവില്‍ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒരു യൂണിറ്റ് വൈദ്യുത ചാര്‍ജിനെ വിസ്ഥാപനം ചെയ്യുന്നതിനാവശ്യമായ പ്രവൃത്തി അഥവാ ഊര്‍ജ്ജം,ആ ബിന്ദുക്കള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം എന്നറിയപ്പെടുന്നു.ഇതളക്കുന്നതിനുള്ള ഏകകമാണ് വോള്‍ട്ട്.
ഒരു വസ്തുവിന്റെ വൈദ്യുതവാഹനക്ഷമതക്കു കാരണം അതിലെ സ്വതന്ത്ര ഇലക്ട്രോണുകളാണു.ഒരു ബാഹ്യവൈദ്യുത ക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തില്‍ വൈദ്യുതവാഹിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് അവിച്ചിനമായ ഇലക്ട്രോണ്‍ പ്രവാഹം ഉണ്ടാകുന്നു.വൈദ്യുതചാര്‍ജിന്റെ ഈ പ്രവാഹമാണ് ഇലക്ട്രിക് കറണ്ട്.കറണ്ടിന്റെ മാത്ര ആംപിയര്‍ ആണ്.
പൊട്ടന്‍ഷ്യല്‍ വ്യത്യാസവും കറണ്ടും തമ്മിലുള്ള അനുപാതം പ്രതിരോധം എന്നറിയപ്പെടുന്ന ഇതളക്കുന്നതിനുള്ള യൂണിറ്റ് ആണ് ഓo.
വൈദ്യുതപ്രവാഹം,വൈദ്യുതി വാഹിയുടെ താപനത്തിന് കാരണമാകുന്നു.താപം വസ്തുവിന്റെ പ്രതിരോധത്തിന് ആനുപാതികമായിരിക്കും.താപനം മൂലമുള്ള ഊര്‍ജ്ജനഷ്ടം കുറയ്ക്കുന്നതിന് പ്രതിരോധം കുറഞ്ഞ ,കനത്ത കമ്പികളാണ് ട്രാന്‍സ് മിഷന്‍ ലൈനുകളില്‍ ഉപയോഗിക്കുന്നത്.
കോപ്പര്‍ സള്‍ഫേറ്റ് തുടങ്ങിയ ലായിനികളിലൂടെയും ജലത്തിലൂടെയും വൈദ്യുതി കടത്തിവിട്ടാല്‍ അവയുടെ ഘടകങ്ങള്‍ വേര്‍തിരിയുന്നു.ഈ പ്രക്രിയ വൈദ്യുത വിശ്ലേഷണം എന്നറിയപ്പെടുന്നു.
വൈദ്യുതിയുടെ സ്രോതസുകളായ ബാറ്ററികളും ജനറേറ്ററുകളും കെമിക്കല്‍,മെക്കാനിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തിലുള്ള ഊര്‍ജ്ജത്തെ വൈദ്യുത ഊര്‍ജ്ജമാക്കി അഥവാ നേര്‍ധാര ആണ്.എന്നാല്‍ മിക്ക ജനറേറ്ററുകളും സെക്കന്‍റില്‍ നിരവധി തവണ ദിശമാറ്റത്തിന് വിധേയമായ പ്രത്യാവര്‍ത്തിധാര ആണ് ഉത്പാദിപ്പിക്കുന്നത്,ഗാര്‍ഹിക വ്യ്വസയികാവശ്യങ്ങള്‍ക്ക് പ്രത്യാവര്‍ത്തിധാര ആണ് സാധാരണയായി ഉപയോഗിക്കുന്നത്.