ഡോപ്ലര്‍-ഫിസോ പ്രഭാവം
നിശ്ചലമായി നില്‍ക്കുന്ന ഒരു സ്രോതസില്‍ നിന്ന് വരുന്ന ശബ്ദത്തേക്കാള്‍ നമ്മുടെ സമീപത്തേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സ്രോതസില്‍ നിന്ന് വരുന്ന ശബ്ദത്തിന് ആവൃത്തി കൂടുതലുള്ളതായി നമുക്കനുഭവപ്പെടും.സ്രോതസ് അകന്നുപോകുമ്പോള്‍ ആവൃത്തി കുറയുന്നതായും തോന്നും അതുപോലെ സ്രോതസിനോട് നമ്മള്‍ അടുക്കുകയോ അകലുകയോ ചെയ്യുമ്പോഴും ശബ്ദത്തിന്റെ ആവൃത്തിക്ക് മാറ്റമുണ്ടാകുന്നു.1842ല്‍ ഓസ്ട്രേലിയക്കാരനായ ജോഹാന്‍ ക്രിസ്ത്യന്‍ ഡോപ്ലറാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചാല്‍ .അതേ സമയം 1848ല്‍ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ അ൪മന്‍ഡു ഫിസോ ഇതേ സിദ്ധാന്തം കണ്ടുപിടിച്ചു.അതിനാല്‍ ഇതിനെ ഡോപ്ലര്‍-ഫിസോ പ്രഭാവo എന്നു വിളിക്കുന്നു.
ഡോപ്ലര്‍-ഫിസോ പ്രഭാവo വ്യക്തമാക്കുന്നതിന് ചൂളം വിളിച്ചുകൊണ്ടു നമ്മെ കടന്നുപോകുന്ന ഒരു തീവണ്ടിയെ ഉദാഹരണമായെടുക്കാം.അത്യുച്ചത്തില്‍ നമ്മോടടുത്തുകൊണ്ടിരിക്കുന്ന തീവണ്ടിയുടെ ചൂളം വിളിക്ക് അതു നമ്മെ കടന്നുപോകുന്ന നിമിഷത്തില്‍ പെട്ടെന്ന് മൂര്‍ച്ച കുറയുന്നതായി നമുക്ക് തോന്നും.ഈ പ്രതിഭാസത്തിനു ശാസ്ത്രജ്ഞന്‍ നല്‍കിയ വിശദീകരണം ഇതാണ്.സ്രോതസ്സില്‍ നിന്നും പുറപ്പെട്ട് നമ്മുടെ ചെവിയില്‍ തുടര്‍ച്ചയായി വന്നു പതിക്കുന്ന തരംഗങ്ങളാണ് ശബ്ദം.ഒരു ആവൃത്തി കൂടുതലാണെങ്കില്‍ രണ്ടു തരംഗങ്ങള്‍ ചെവിയില്‍ വന്നു പതിക്കുന്നതിനിടയ്ക്കുള്ള സമയം കുറവായിരിക്കുംസ്രോതസ്സ് നമ്മുടെ അടുത്തേക്ക് നീങ്ങുകയാണെങ്കില്‍ ആദ്യ തരംഗം സഞ്ചരിച്ചതിലും കുറഞ്ഞ ദൂരമേ രണ്ടാമത്തെ തരംഗത്തിനു സഞ്ചരിക്കേണ്ടതുള്ളൂ.അപ്പോള്‍ അതു വേഗം ചെവിയിലെത്തും രണ്ടു തരംഗങ്ങള്‍ക്കിടയിലുള്ള സമയവ്യത്യാസ൦ കുറയും അതല്ലെങ്കില്‍ ആവൃത്തി കൂടിയതായി നമുക്ക് അനുഭവപ്പെടും.സ്രോതസിനടുത്തേക്ക് നാം നീങ്ങുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്.
ഡോപ്ലര്‍-ഫിസോ പ്രഭാവo ജ്യോതിശാസ്ത്രത്തില്‍ വളരെ പ്രയോജനകരമായി ഭവിച്ചു.ആകാശഗോളങ്ങളുടെ ഭ്രമണവേഗവും ദൂരവും കണക്കാക്കാന്‍ ഈ സിദ്ധാന്തത്തിലൂടെ കഴിയും .ഇതുപയോഗിച്ചാണ് 1965ല്‍ അമേരിക്കക്കാരനായ ഡൈസും പീറ്റര്‍ ഗില്ലും ബുധഗ്രഹത്തിന്‍റെ ഭ്രമണകാലം അളന്നത്.ബുധനിലേക്ക് റാഡാര്‍ തരംഗങ്ങളെ അയച്ചുകൊണ്ടാണ് ശാസ്ത്രജ്ഞന്മാര്‍ ഇതു സാധിച്ചത്.ക്ഷീരപഥത്തെക്കുറിച്ചു മനസിലാക്കാനും ഡോപ്ലര്‍-ഫിസോ പ്രഭാവo സഹായകമായി.