EncyclopediaInventionsScience

കോര്‍ട്ടിസോണ്‍

അഡിസണ്‍സ് രോഗത്തിനുള്ള കാരണം 1855 ആയപ്പോഴേക്കും അറിവായിക്കഴിഞ്ഞിരുന്നു അധിവൃക്കാഗ്രന്ഥിയുടെ നാശo മൂലം ആണ്.ഈ രോഗമുണ്ടാകുന്നത് കുരു,പരു എന്നിവയാണ് ലക്ഷണങ്ങള്‍ ജല-ലവണ നഷ്ടം താഴ്ന്ന രക്തസമ്മര്‍ദ്ദം ക്ഷീണം,ഹോര്‍മോണ്‍ അഭാവം തുടങ്ങിയവയിലേക്ക് ഇത് രോഗിയെ നയിക്കുന്നു.

അധികവൃക്കാഗ്രന്ഥിയും അതുപോലെ ഗ്രന്ഥിയുടെ ആവരണവും ജീവന് അത്യന്താപേക്ഷിതമാണെന്നു ഫ്രഞ്ചുക്കാരനായ ബ്രൌണ്‍ സെക്വര്‍ഡും ജര്‍മ്മന്‍ക്കാരനായ ബീഡലും യഥാക്രമം കണ്ടുപിടിച്ചു.

കന്നുകാലികളെ അധിവൃക്കഗ്രന്ഥിയെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്കക്കാരനായ എഡ്വേര്‍ഡ് കാല്‍വിന്‍ കേന്‍ഡല്‍ ഒരു പദാര്‍ത്ഥ൦ കണ്ടെത്തി.അദ്ദേഹം അതിനു കോമ്പൌണ്ട് ഇ എന്നു പേരിട്ടു.രണ്ടു കൊല്ലം കഴിഞ്ഞ് കോമ്പൌണ്ട് ഇ എഫ് എന്നൊരു പദാര്‍ഥവും അദ്ദേഹം കണ്ടുപിടിച്ചു.മറ്റു കോര്‍ട്ടിക്കോസ്റ്റിറോയ്ട് ഹോര്‍മോണുകളെപ്പോലെ ഇവയുടെ ഗുണങ്ങളും അദ്ദേഹത്തിനു അജ്ഞാതമായിരുന്നു.എന്നാല്‍ 1947ല്‍ കെന്‍ഡല്‍ വിജയകരമായി കോമ്പൌണ്ട് ഇ യെ സംസ്കരിച്ചെടുത്ത് കോര്‍ട്ടിസോണ്‍ എന്നു പേരിട്ടു കോമ്പൌണ്ട് ഇ എഫ് നു ഹൈഡ്രോകോര്‍ട്ടിസോണ്‍ എന്നു പുനര്‍നാമകരണം ചെയ്യ്തു.

ഗ്രന്ഥിരോഗികള്‍ക്ക് കുറെ നാളത്തേക്ക് ദിവസേന 100 മില്ലിഗ്രാം വീതം കോര്‍ട്ടിസോണ്‍ കുത്തിവെച്ചാല്‍ അവര്‍ക്ക് രോഗം ഭെദപ്പെടുന്നതായി കേന്‍ഡലും സഹപ്രവര്‍ത്തകരും 1949ല്‍ തെളിയിച്ചു.പീയുഷ്ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന അട്രിനോ കോര്‍ട്ടിക്കോട്രോഫിക്ക് ഹോര്‍മോണ്‍ രക്തവാത രോഗിയില്‍ കുത്തിവെച്ചാല്‍ രോഗം അപ്രിത്യക്ഷമാകുന്നതായി അവര്‍ കണ്ടെത്തി.

ഗര്‍ഭാവസ്ഥയിലോ മഞ്ഞപ്പിത്തത്തിനു ശേഷം സന്ധിവാതo സ്വയം ഭേദപ്പെടുന്നതായി കണ്ടിട്ടുണ്ട്.സ്ത്രീയിലായാലും പുരുഷനിലായാലും ഇത് പിത്തനീരിനോട് ബന്ധപ്പെട്ട ഒരു ഹോര്‍മോണ്‍ സംഭവിക്കുന്നത്.

രോഗികളില്‍ കോര്‍ട്ടിസോണ്‍‌ ചില പാര്‍ശ്വഫലങ്ങള്‍ക്കൂടി ഉണ്ടാക്കുന്നുണ്ട്.ശരീരത്തില്‍ ജലം കെട്ടിനില്‍ക്കും .പൊട്ടാസ്യം നഷ്ടപ്പെടുക,വെളുത്ത രക്തകോശങ്ങളുടെ എണ്ണം കുറഞ്ഞു വരിക,രോഗണുബാധയേല്‍ക്കുക എന്നിവയാണ് പാര്‍ശ്വഫലങ്ങള്‍ മാത്രമല്ല ,കോര്‍ട്ടിസോണ്‍ ചികിത്സ മറ്റു പല ശാരീരിക-മാനസിക രോഗങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.അതിനാല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് മാത്രമേ കോര്‍ട്ടിസോണ്‍ ശുപാര്‍ശചെയ്യപ്പെടുന്നുള്ളൂ.

അഡിസണ്‍ രോഗം, സ്ഥായിയായ രക്തവാതം, കശേരുക്ഷയം, ചെരങ്ങ്, കരള്‍വീക്കം , കുരു, അലര്‍ജി, തുടങ്ങിയ രോഗങ്ങള്‍ക്കാണ് കോര്‍ട്ടിക്കോസ്റ്റെറോയ്ട് ചികിത്സ നടത്തി വരുന്നത്.കോര്‍ട്ടിക്കോസ്റ്റെറോയ്ട് ഹോര്‍മോണുകളില്‍ മൂന്നു വിഭാഗങ്ങളുണ്ട് കോര്‍ട്ടിസോണ്‍ അവയിലൊന്നാണ് കൊഴുപ്പ്, ലവണങ്ങള്‍,നൈട്രജന്‍,ഗ്ലൂക്കോസ്, എന്നിവയുടെ സമതുലിതാവസ്ഥ നിയന്ത്രിക്കുക എന്നതാണ് കോര്‍ട്ടിക്കോസ്റ്റെറോയ്ഡിന്‍റെ ധര്‍മ്മം.