EncyclopediaInventionsScience

കമ്പ്യൂട്ടര്‍

ലോകത്തിന്‍റെ ഗതിയെത്തന്നെ മാറ്റിമറിച്ച ഒന്നാണ് കമ്പ്യൂട്ടറിന്റെ കണ്ടുപിടിത്തം.കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവായ ചാള്‍സ് ബാബേജിന്റെ ചിന്താമണ്ഡലത്തില്‍ 1812ല്‍ ഒരു ആശയമുദിച്ചു.ലോഗരിതം പട്ടികകള്‍ നിര്‍മ്മിക്കാനുള്ള ഒരു യന്ത്രം കണ്ടുപിടിക്കണം.ഈ യന്ത്രത്തിന്റെ കണ്ടുപിടിത്തം ഇതിനോട് സാമ്യമുള്ള മറ്റു പല യന്ത്രങ്ങളുടെയും കണ്ടുപിടിത്തത്തില്‍ ചെന്നെത്തി.അവസാനം ഇത് കമ്പ്യൂട്ടറിന്റെ കണ്ടുപിടിത്തത്തില്‍ കലാശിച്ചു.

  ഡിജിറ്റല്‍ എന്ന പേരിലും അനലോഗ് എന്ന പേരിലും രണ്ടു തരo കമ്പ്യൂട്ടറുകള്‍ നിലവിലുണ്ട്.അനലോഗിന്റെ പ്രവര്‍ത്തനം ഭൗതികശാസ്ത്രപരമായ ബന്ധങ്ങളെയും നിയമങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.വളരെ സങ്കീര്‍ണ്ണമായ ഗണിത ശാസ്ത്രഫോര്‍മുലകള്‍ തികച്ചും ലളിതമായ ഒരു മെക്കാനിസം കൊണ്ടു പ്രതിനിധാനം ചെയ്യാം എന്നത് അനലോഗിന്റെ ഒരു സവിശേഷതയാണ് എന്നാല്‍ ഈ മെക്കാനിസം ഉപയോഗിച്ച് മറ്റു ഗണിതശാസ്ത്രപ്രശ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ സാധ്യമല്ല.

  ബഹുമുഖകാര്യങ്ങള്‍ക്ക് ഉപയോഗിക്കാo എന്നതിനാല്‍ ഡിജിറ്റല്‍ കമ്പ്യൂട്ടറുകള്‍ക്കാണ് ഏറെ പ്രചാരം ഡിജിറ്റല്‍ കമ്പ്യൂട്ടറില്‍ പ്രധാനമായും നാലു തലമുറകളാണ്.ഈ നാല് തലമുറകളിലും യഥാക്രമം നിര്‍വാതട്യൂബുകള്‍, ട്രാനിസ്റ്ററുകള്‍,മൈക്രോ സര്‍ക്യൂട്ട്,സഞ്ചിത പരിപഥം എന്നിവ ഉപയോഗിക്കുന്നു.ബുദ്ധിശക്തിയും മനുഷ്യന്‍റെ ഇതര കഴിവുകളും ഉള്ള അഞ്ചാം തലമുറ കൂടി വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.

   പ്രോഗ്രാമിങ്ങ് ആണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ആദ്യഘട്ടം പ്രോഗ്രാമിങ്ങില്‍ കമ്പ്യൂട്ടറിനുള്ള നിര്‍ദ്ദേശങ്ങളും ചെയ്യേണ്ട പരിപാടികളെക്കുറിച്ചുള്ള വിശദവിവരങ്ങളും ചില നിബന്ധനകളനുസരിച്ച് ഇഗ്ലീഷില്‍ എഴുതുന്നു.കമ്പ്യൂട്ടറിനുള്ളിലെ കംപൈര്‍ ഇവയെ യന്ത്രഭാഷയിലാക്കി മാറ്റും.ഓരോ കമ്പ്യൂട്ടറിനും അതിന്‍റെതായ യന്ത്രഭാഷയുണ്ട്.നിര്‍ദ്ദേശങ്ങള്‍ യന്ത്രഭാഷയിലാക്കി സൂക്ഷിച്ചു കഴിഞ്ഞാല്‍ അവ ഓരോന്നായി കമ്പ്യൂട്ടര്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങും നിര്‍ദ്ദേശങ്ങള്‍ മെമ്മറിയില്‍ സൂക്ഷിച്ചുവെക്കാനും കമ്പ്യൂട്ടറിനു കഴിയും.   ഡിജിറ്റല്‍ കമ്പ്യൂട്ടറില്‍ ഇഗ്ലീഷ് അക്ഷരമാലയും അറബിക്ക് അക്കങ്ങളുമാണ് ഉപയോഗിക്കുന്നത്.ഉവയ്ക്കു പുറമെ ചില പ്രേത്യക സംജ്ഞകളും ഉപയോഗിക്കുന്നുണ്ട്.ഒരു കോഡിലൂടെയാണ് ഈ സംജ്ഞതകളെല്ലാം കൈകാര്യം ചെയ്യുന്നതും സൂക്ഷിച്ചുവയ്ക്കുന്നതും ഇതിനെ ബൈനറി കോഡ് എന്നാണ് പറയുന്നത്.ഒന്നിന്‍റെയും പൂജ്യത്തിന്റെയും സംയോജനങ്ങളായിട്ടാണ് ബൈനറികോഡില്‍ എല്ലാ സംജ്ഞകളും പ്രതിനിധനം ചെയ്യപ്പെട്ടിരിക്കുന്നത്