കാപ്പി
കാലം 850 എ.ഡി ഒരു രാത്രിയില്‍ നേരമേറെച്ചെന്നിട്ടും തന്‍റെ ആടുകള്‍ നിര്‍ത്താതെ ശബ്ദമുണ്ടാക്കികൊണ്ടിരിക്കുന്നതായി കാല്‍ഡി ശ്രദ്ധിച്ചു.ആടുകളെ പരിശോധിച്ച അദ്ദേഹത്തിനു അവയ്ക്ക് ഉറക്കമില്ലാത്തതായിരുന്നു കാരണം എന്നു മനസ്സിലായി ഒരു അജ്ഞാത മരത്തിന്‍റെ ചുവന്ന പഴങ്ങള്‍ ആടുകള്‍ തിന്നതാണ് ഉറക്കമില്ലായ്മക്കു കാരണമെന്നു കാല്‍ഡി കണ്ടെത്തി.ഈ പഴങ്ങള്‍ അദ്ദേഹം സ്വയം കഴിച്ചുനോക്കിയപ്പോള്‍ അവ തന്നില്‍ എന്തോ ഉത്തേജനമുളവാക്കിയതായി തോന്നി.കാല്‍ഡി കഴിച്ചത് കാപ്പിമരത്തിന്‍റെ പഴവും അതിനുള്ളിലെ കുരുവുമായിരുന്നു.
കാപ്പി ആദ്യമായി കൃഷി ചെയ്തത് എത്തിയോപ്യയിലായിരുന്നു.850 ഓടെ എത്തിയോപ്യയിലെ എല്ലാ കാപ്പിച്ചെടികളും കണ്ടെത്തി കഴിഞ്ഞിരുന്നു.
മക്ക,ഈജിപ്ത്,തുര്‍ക്കി,എന്നിവിടങ്ങളില്‍ കാപ്പിക്കടകള്‍ തഴച്ചു വളര്‍ന്നു.പിന്നീട് ഈസ്റ്റ് ഇന്‍ഡീസ്,വെസ്റ്റ് ഇന്‍ഡീസ്,തെക്കന്‍ അമേരിക്ക,ആഫ്രിക്ക എന്നിവിടങ്ങളിലും കാപ്പി പ്രചാരത്തിലായി ലണ്ടനില്‍ ആദ്യമായി കോഫി ഹൗസ് തുറന്നത് 1652 ലാണ്.ക്രമേണ കോഫി ഹൗസുകള്‍ യൂറോപ്പിലും അമേരിക്കയിലും നിലവില്‍ വന്നു.1937ല്‍ സ്വിസ്റ്റ് കമ്പനിയായ നെസില്‍ ആണ് ഇന്‍സ്റ്റന്റ് കോഫിക്ക് ആരംഭം കുറിച്ചത്.
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫയ്ന്‍ എന്ന പദാര്‍ഥo അതിന്‍റെ അളവനുസരിച്ച് വ്യത്യസ്ത ഫലങ്ങളാണുളവാക്കുക കേന്ദ്രനാഡീവ്യൂഹവ്യവസ്ഥയെ ചെറിയ തോതില്‍ ഉത്തേജിപ്പിക്കുന്ന ഒരു ആല്‍ക്കലോയ്ഡ് ആണിത്.ചായയിലും കൊക്കോയിലും കഫ്യ്ന്‍ അടങ്ങിയിട്ടുണ്ട്.