EncyclopediaInventionsScience

ക്രോമസോം

സസ്യങ്ങളെ സങ്കരജാതിയാക്കിത്തീര്‍ക്കാനുള്ള നിയമങ്ങള്‍ 1865ല്‍ തന്നെ മെന്‍ഡ൪ ആവിഷ്കരിച്ചിരിക്കുന്നു.എന്നാല്‍ 1907ല്‍ മാത്രമാണ് അതു വെളിച്ചത്തു വന്നത്.ഇoഗ്ലീഷുക്കാരനായ ബേറ്റ്സണ്‍,ഫ്രഞ്ചുകാരനായ ക്യുനോട്ട് എന്നിവര്‍ ഈ നിയമങ്ങള്‍ ജന്തുശാസ്ത്രത്തിനുകൂടി ബാധകമാക്കി ജന്തുക്കളിലെ പാരമ്പര്യസങ്കല്പത്തെ ഈ നിയമങ്ങള്‍ വിശദീകരിച്ചു.

അണ്ഡകോശങ്ങളില്‍ പകുതിയിലും പ്രത്യേകതരത്തിലുള്ള ക്രോമസോമിന്റെ സാന്നിധ്യമുണ്ടെന്ന് അമേരിക്കക്കാരനായ ഹെന്‍കിങ്ങ് 1891ല്‍ കണ്ടുപിടിച്ചു അദ്ദേഹം അതിനു X എന്നു പേരിട്ടു.X കുഞ്ഞിന്‍റെ ലിംഗത്തെ നിര്‍ണയിക്കുന്നുവെന്ന് പിന്നീട് ഗവേഷകര്‍ കണ്ടെത്തി.

സങ്കരബീജസങ്കലനരീതി ഉപയോഗിച്ച് ഈ൪ച്ചകളില്‍ സ്വതന്ത്രമായ ഉള്‍പരിവര്‍ത്തനം നടത്താമെന്ന് അമേരിക്കകാരനായ ടി.എച്ച് മോര്‍ഗന്‍ തെളിയിച്ച ലൈംഗിക ക്രോമസോമായ X നോട്‌ വളരെയടുത്ത ബന്ധമുള്ളതാണ് പാരമ്പര്യം എന്ന് അദ്ദേഹം നിരീക്ഷിച്ചു.

സസ്തനവര്‍ഗത്തില്‍പെട്ട സ്ത്രീക്ക് XX ക്രോമോസോം ആണെന്നും പുരുഷന് XY ക്രോമോസോം ആണെന്നും 1923ല്‍ സ്ഥാപിക്കപ്പെട്ടു.ലിംഗനിര്‍ണയം മാത്രമല്ല മാതാപിതാക്കളുടെ ചില സ്വഭാവങ്ങള്‍ കൂടി ക്രോമോസോം വഹിക്കുന്നുണ്ടെന്ന് മെന്‍ഡലിന്റെയും മോര്‍ഗിന്റെയും അഭിപ്രായങ്ങള്‍ പരിഷ്കരിച്ചപ്പോള്‍ തെളിയുകയുണ്ടായി.
ക്രോമോസോം സംഖ്യയ്ക്കോ അതിന്‍റെ ഘടനയ്ക്കോ അതിലെ ജീന്‍ വിന്യാസക്രമത്തിനോ ചില സമയങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാം.ഇത്തരത്തില്‍ സ്വഭാവികരീതിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ വ്യക്തികളില്‍ സ്വഭാവമാറ്റമോ വൈകല്യമോ ഉണ്ടാകാം.ഇതിനെയാണ് ക്രോമോസോം മ്യൂട്ടേഷന്‍ എന്നു പറയുന്നത്.