EncyclopediaHealthInventions

കീമോതെറാപ്പി

രോഗകാരണങ്ങളായ ബാക്ടീരിയ തുടങ്ങിയ അണുജീവികളെ രോഗിയുടെ ശരീരത്തിന് സാരമായ കേടുപാടുകള്‍ വരുത്താത്ത രാസവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണ് കീമോതെറാപ്പി അഥവാ രാസചികിത്സ,പോളണ്ടുകാരനായ പോള്‍ എ൪ലിക്ക് ആണ് 1909ല്‍ ഇതിനു ആരംഭം കുറിച്ചത്.

   കോശങ്ങള്‍ക്ക് ചായം കൊടുക്കുന്നതില്‍ വിദഗ്ദനായ എ൪ലിക്കിനു പുതിയൊരു ആശയമുദിച്ചു.ഒരു പ്രത്യേകതരം കോശത്തിനു മാത്രം ചായം കൊടുക്കുന്ന രാസവസ്തുക്കളുണ്ടല്ലോ.അതിനര്‍ഥം അവയും അത്തരം കോശങ്ങളും തമ്മില്‍ പ്രത്യേകതരo ചേര്‍ച്ചയുണ്ടെന്ന് ആണ്.അതിനാല്‍ ഒരു പ്രത്യേകതരo കോശത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന രാസവസ്തു മറ്റു കോശങ്ങളെ ബാധിക്കുകയില്ല.ബാക്ടീരിയ ഒരു കോശമാണെന്നു ഇവിടെ ഓര്‍ക്കുക.ഇപ്രകാരo ശരീരകോശങ്ങള്‍ക്ക് അപകടമില്ലാതെ ബാക്ടീരിയയെ മാത്രം നശിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് എ൪ലിക് കരുതി.തുടര്‍ന്നുള്ള ഗവേഷണങ്ങളാണ് കീമോതെറാപ്പിയുടെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്.

  എ൪ലിക് രോഗചികിത്സക്ക് വേണ്ടി ആദ്യം ഉപയോഗിച്ച രാസവസ്തുക്കള്‍ കാര്‍ബണിക ചായങ്ങളാണ്.രോഗശമനമുണ്ടാക്കുന്ന രാസവസ്തുവിനെ ഭേഷജം എന്നു പറയുന്നു.അദ്ദേഹം കണ്ടുപിടിച്ച ആര്‍സെനിക്കല്‍ ഭേഷജമായ സാല്‍വര്സാന്‍ സിഫിലസ് രോഗത്തിന് ഫലപ്രദമാണെന്നു കണ്ടതോടെയാണ് കീമോതെറാപ്പിയുടെ പ്രചാരം വര്‍ദ്ധിച്ചത്.ഇതിനെതുടര്‍ന്ന് ഒട്ടനവധി രാസവസ്തുക്കള്‍ ഈ ചികിത്സാരംഗത്ത് നിലവില്‍ വന്നു.

  ഒരു പ്രത്യേക അണുജീവിയെ മാത്രം നശിപ്പിക്കാന്‍ കഴിവുള്ള ഔഷധങ്ങള്‍ പോലും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.സള്‍ഫൊണാമൈഡുകള്‍,മലമ്പനി,വിരുദ്ധ ഭേഷജങ്ങള്‍,ആന്‍റിബയോട്ടിക്കുകള്‍ തുടങ്ങിയവയാണ്‌ കീമോതെറാപ്പിയില്‍ ഉപയോഗിച്ചു വരുന്ന പ്രധാന ഔഷധവിഭാഗങ്ങള്‍,ശരീരത്തിന് പുറത്ത് ലേപനമായി ഉപയോഗിക്കുന്ന ഫിനോള്‍.അയോഡിന്‍ തുടങ്ങിയ അണുനാശിനി ഈ വിഭാഗത്തില്‍ പെടുത്തിയിട്ടില്ല.

   ഒരു ഭേഷജം പലതവണ ഒരേ അണുജീവികള്‍ക്കെതിരെ പ്രയോഗിച്ചാല്‍ ആ അണുജീവി പ്രതിരോധശക്തി വളര്‍ത്തിയെടുക്കാന്‍ ഇടയുണ്ട്.ഇപ്രകാരം ഭേഷജപ്രയോഗം പലപ്പോഴും ഫല പ്രദമാകാതെ വരുന്നു എന്നതാണ് കീമോതെറാപ്പിയുടെ പ്രധാന ന്യൂനത.കീമോതെറാപ്പിയ്ക്ക് ആവശ്യമായ സാല്‍വര്സാനിന്റെ കണ്ടുപിടിത്തത്തോടെ ആധുനിക രാസചികിത്സയുടെ യുഗം തുടങ്ങിയെന്നു പറയാം.