EncyclopediaInventionsScience

ഷാംപെയ്ന്‍

പുളിപ്പിക്കുമ്പോള്‍ ഉത്പാദിക്കപ്പെടുന്ന കുമിളകളുള്ള ഒരു തരo വാതകം കുപ്പിയുടെ കോര്‍ക്കിനെ തെറിപ്പിക്കുന്നതായി പതിനേഴാം നൂറ്റാണ്ടില്‍ ഡോം പീറി പെറിഗ്നണ്‍ നിരീക്ഷിച്ചു.കോര്‍ക്കിനു പകരം പിരികളുള്ള മൂടികൊണ്ട് കുപ്പി അടച്ചു.പക്ഷേ കുപ്പിക്കകത്ത് അപ്പോഴും പുളിക്കല്‍ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നു.കുപ്പിയുടെ ഉള്ളിലുള്ളത് വീഞ്ഞായിരുന്നു.

  വീഞ്ഞിന്‍റെ മൃദുത്വമാണ് അതു കുടിക്കുന്നവരെ കൂടുതല്‍ ആകര്‍ഷിച്ചത്.ലൂയി പതിനഞ്ചാമന്റെ കൊട്ടാരത്തില്‍ വീഞ്ഞ് ഏറെ ഇഷ്ടപ്പെട്ട പാനീയമായിരുന്നു.പത്തൊന്‍പതാം നൂറ്റാണ്ടോടെ ചുവന്ന വീഞ്ഞിനുപകരം വെളുത്തവീഞ്ഞ് രംഗത്തെത്തി.വെളുത്ത വീഞ്ഞില്‍ നിന്ന് ഷാoപെയ്ന്‍ ഉണ്ടാക്കാന്‍ തുടങ്ങി.ഇതിനെ ശുദ്ധ വീഞ്ഞായി കണക്കാക്കുന്നു.

  ഷാംപെയ്ന്‍ നിര്‍മാണം ദീര്‍ഘവും സങ്കീര്‍ണവുമായ ഒരു പ്രക്രിയയാണ് .പിഴിഞ്ഞെടുത്ത മുന്തിരി നീര് അതിന്‍റെ സാന്ദ്രതയനുസരിച്ച് പന്ത്രണ്ടോ ഇരുപത്തിനാലോ മണിക്കൂര്‍ വൈന്‍ പ്രസ്സുകളില്‍ വെക്കുന്നു.പിന്നീടത് നന്നായി ശുദ്ധീകരിച്ച വീപ്പകളിലേക്കു മാറ്റുന്നു.അവിടെ വെച്ചാണ് പുളിക്കല്‍ പ്രക്രിയ ആരംഭിക്കുന്നത്.ഏകദേശം മൂന്നു മാസം കഴിഞ്ഞ് തെളിചൂറ്റല്‍ നടക്കുന്നു.മിശ്രണം ശരിയായി നടന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം.പിന്നീട് തെളിഞ്ഞ വീഞ്ഞ് കിട്ടുന്നത് പലതവണ അരിക്കുന്നു.വേനല്‍ക്കാലം വരെ കാത്ത്,വേനല്‍ക്കാലത്ത് അത് കുപ്പികളില്‍ നിറച്ച് കോര്‍ക്കിടുന്നു.കുപ്പികകത്തും പുളിക്കല്‍ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കും.ആറോ ഏഴോ മാസം കഴിഞ്ഞ് കുപ്പി തിരിച്ചും മറിച്ചും പിടിക്കുക.പിന്നീട് തിരിച്ചു പിടിച്ച് കുപ്പികഴുത്തിന്റെ ചുറ്റു ഭാഗത്തുമുള്ള മട്ടു നീക്കികളയണം.അതിനുശേഷം അല്പം മിശ്രണത്തോടൊപ്പം വളരെ ചെറിയ അളവില്‍ പഞ്ചസാരസത്തും ചേര്‍ക്കണം.അപ്പോള്‍ ശുദ്ധമായ ഷാംപെയ്ന്‍ ലഭിക്കുന്നു.പിന്നീട് കുപ്പികോര്‍ക്കിടുകയും മുദ്രവെയ്ക്കുകയും ചെയ്യുന്നു.ഇരുപതാം നൂറ്റാണ്ടില്‍ കോര്‍ക്കും മുദ്രയുമെല്ലാം ആധുനികവല്‍ക്കരിച്ചിട്ടുണ്ട്.