EncyclopediaInventionsScience

മസ്തിഷ്ക്കഹോര്‍മോണുകള്‍

തലച്ചോറിനടിയില്‍ സ്ഥിതിചെയ്യുന്ന,വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഒരു ഗ്രന്ഥിയാണ് പീയുഷഗ്രന്ഥി.തലച്ചോറ് സ്രവിപ്പിക്കുന്ന ഹോര്‍മോണിനെ ആശ്രയിച്ചാണ്‌ പീയൂഷഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍.എന്നാല്‍ മസ്തിഷ്കത്തിന്റെ മറ്റൊരു ഭാഗമായ ഹൈപ്പോതലാമസും ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നുണ്ടെന്ന് ഫ്രഞ്ചുകാരനായ ഹെന്‍റി ഗില്മിനും പോളണ്ട്കാരനായ ആന്‍ഡ്രൂഷാല്ലിയും തെളിയിച്ചു.അധിവൃക്കഗ്രന്ഥിയെ നിയന്ത്രിക്കുന്ന പീയുഷ്ഗ്രന്ഥിയാണ് ഹോര്‍മോണിന്റെ സ്രവത്തിനു മുന്‍കൈയെടുക്കുന്നത്.ഈ ഹോര്‍മോണിനെയാണ് ACTH അഥവാ കോര്‍ട്ടിക്കോട്രോഫിന്‍ എന്നു പറയുന്നത്.

   നിരവധി വര്‍ഷത്തെ അദ്ധ്വാനത്തിന് ശേഷം ഷാല്ലി ഒരു ലക്ഷം പന്നികളുടെ ഹൈപ്പോതലാമസില്‍ നിന്ന് മൂന്നു മില്ലിഗ്രാമോളം വരുന്ന ഒരു തരo പദാര്‍ത്ഥം സ്വരൂപിച്ചു.ഇതിന്‍റെ രാസ ഗുണങ്ങള്‍ ACTH നോട് സാദൃശ്യമുള്ളതായിരുന്നു.തൈറോയ്ഡ് ഗ്രന്ഥിയുടെ സ്രാവത്തോട് ബന്ധപ്പെട്ടതായിരുന്നു ഈ ഹോര്‍മോണ്‍.

  ഹൈപ്പോതലാമസ് രണ്ടുതരo ഹോര്‍മോണുകളെ സ്രവിപ്പിക്കുന്നുണ്ടെന്നും അതില്‍ രണ്ടാമത്തേത് ജനിതക സമ്പ്രദായത്തോടു ബന്ധപ്പെട്ടതാണെന്നും ഗില്‍മിനും ഷാല്ലിയും തെളിയിച്ചു.ഇവരുടെ കണ്ടുപിടിത്തങ്ങള്‍ പ്രാരംഭകാലങ്ങളില്‍ സാധുത്വമില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു.എന്നാല്‍ 1978ലെ മെഡിസിനുള്ള നോബേല്‍ സമ്മാനം ഇവര്‍ രണ്ടുപേരും പങ്കിട്ടു.മാനസികാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയുടെ സിംഹഭാഗവും നിലകൊള്ളുന്നതെന്ന് ഈ രണ്ടു ഗവേഷകരുടെയും കണ്ടുപിടിത്തങ്ങള്‍ തെളിയിച്ചു.വികാരങ്ങളാണ് ഹൈപ്പോതലാമസിനെ നിയന്ത്രിക്കുന്നത് എന്നത് കൂടി ഇതിനു കാരണമാണ്.

   ഇവരുടെ കണ്ടുപിടിത്തത്തിന്റെ ഫലമായി ന്യൂറോളജിയുടെയും എന്‍ഡോക്രിനോളജിയുടെയും സങ്കരയിനമായ ന്യൂറോ എന്‍ഡോക്രിയനോളജി എന്നൊരു പുതിയ ശാഖ ഉദയംകൊണ്ടു വളര്‍ച്ച,ലൈഗിക പ്രവര്‍ത്തനം തൈറോയ്ഡിന്‍റെ ധര്‍മങ്ങള്‍ എന്നിവയില്‍ ഹൈപ്പോതലാമസ് പ്രമുഖമായൊരു പങ്കുവഹിക്കുന്നുണ്ടെന്നു കൂടി ഇത് തെളിയിച്ചു.