രക്തഗ്രൂപ്പ്
1900ല്‍ ഓസ്ട്രിലിയക്കാരനായ കാള്‍ ലാന്‍ഡ് സ്റ്റെയ്നര്‍ രക്തം കട്ടപിടിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ചു.വ്യക്തികളുടെ രക്തം തമ്മില്‍ കലര്‍ത്തുമ്പോള്‍ ചിലപ്പോള്‍ കട്ടപിടിക്കുകയും ചിലപ്പോള്‍ കട്ട പിടിക്കതിരിക്കുകയും ചെയ്യുമായിരുന്നു.ലാന്‍ഡ് സ്റ്റെയ്നറെ ഈ പ്രശ്നം വല്ലാതെ അലട്ടി.അദ്ദേഹം തന്‍റെ സ്ഥാപനത്തിലെ ജോലിക്കാരുടെ രക്തസാമ്പിളെടുത്ത് പരസ്പരം കലര്‍ത്തി പരീക്ഷണ വിധേയമാക്കി ചില ജോടികള്‍ തമ്മില്‍ കലര്‍ത്തിയപ്പോള്‍ കട്ടപിടിക്കല്‍ നടന്നു.എന്നാല്‍ മറ്റു ചില കേസുകളില്‍ ഇപ്രകാരം സംഭവിച്ചതുമില്ല.കട്ടപിടിക്കുനതിന്റെ സ്വഭാവമനുസരിച്ച് രക്തത്തെ അദ്ദേഹം എ.ബി എന്നിങ്ങനെ തരാം തിരിച്ചു.ആല്‍ഫ,ബീറ്റാ എന്നിവയായിരുന്നു കട്ടപിടിക്കാന്‍ സഹായിച്ചിരുന്ന ഘടകങ്ങള്‍ ഈ കണ്ടുപിടിത്തത്തോടെ രക്തങ്ങള്‍ തമ്മിലുള്ള വിശുദ്ധസ്വഭാവങ്ങള്‍ വിശദീകരിക്കപ്പെട്ടു.
പിന്നീട് ലാന്‍ഡ് സ്റ്റെയ്നര്‍ കണ്ടുപിടിച്ച രക്തഗ്രൂപ്പാണ് ‘ഒ’.1907ല്‍ ജാന്‍ക്സിയും 1910ല്‍ മോസ്റ്റും നാലാമതൊരുഗ്രൂപ്പ് കൂടി കണ്ടുപിടിച്ചുഅതാണ് ‘എ ബി’ ചുവന്ന രക്തകോശത്തിലുള്ള പ്രോട്ടീന്‍ പ്രതിവസ്തുക്കളാണ് ഇതിനു അടിസ്ഥാനം.
രക്തഗ്രൂപ്പുകളുടെ കണ്ടുപിടിത്തത്തോട് കൂടി രക്തം മാറ്റല്‍ പ്രക്രിയ സുരക്ഷിതമായി ലാന്‍ഡ് സ്റ്റെയ്നര്‍ തന്‍റെ തുടര്‍ന്നുള്ള ഗവേഷണത്തിന്‍റെ മറ്റൊരു വസ്തുത കൂടി സ്ഥാപിച്ചു.മക്കാക്കസ് റീസസ് എന്ന കുരങ്ങിന്റെ ചുവന്ന രക്താണുക്കള്‍ക്കെതിരെ പ്രതിരോധശേഷി വളര്‍ത്തിയെടുത്ത മുയലിന്‍റെ സെറo ചുവന്ന രക്താണുക്കളെ കട്ടപിടിക്കുന്നതായി അദ്ദേഹം കണ്ടെത്തി ,മനുഷ്യന്‍റെ രക്താണുക്കളില്‍ റീസസ് കുരങ്ങിന്‍റെതിനോട് സാമ്യമുള്ള പ്രതിരക്ഷോത്തേജക വസ്തു അടങ്ങിയിട്ടുണ്ടെന്ന് ഇത് കാണിച്ചു.ഈ അജ്ഞാത ഘടകത്തിന് റീസസ് എന്നു നാമകരണം ചെയ്യ്തു.
രക്തഗ്രൂപ്പിന്‍റെ കണ്ടുപിടിത്തം ജനിതകശാസ്ത്രത്തിന്‍റെ വളര്‍ച്ചക്ക് വളരെയധികം സഹായകമായിട്ടുണ്ട്.