EncyclopediaInventionsSpace

ബ്ലാക്ക് ഹോള്‍

പ്രകാശരശ്മിയോ വൈദ്യുതകാന്തിക പ്രസരണമോ പൊഴിക്കാത്ത കട്ടിയേറിയ ആകാശഗോളങ്ങളാണ് ബ്ലാക്ക് ഹോളുകള്‍.ഈ നിലയില്‍ ഇവ പരിപൂര്‍ണ കറുപ്പായി പ്രത്യക്ഷപ്പെടുന്നു.പ്രഥമ ബ്ലാക്ക് ഹോള്‍ കണ്ടെത്തിയത് 1972ലാണ് മിക്ക ബ്ലാക്ക് ഹോളുകളും കാണപ്പെടുന്നത് ക്ഷീരപഥത്തിന്‍റെ മദ്ധ്യത്തിലാണ്.

പ്രകാശം കടത്തിവിടാത്ത ഈ ഗോളങ്ങളുടെ അസ്തിത്വം ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ പിയറി ലാപ്സ് ആണ് സ്ഥാപിച്ചത്.ഭൂമിയെ അപേക്ഷിച്ച് ചന്ദ്രനില്‍ ഗുരുത്വാകര്‍ഷണ ശക്തി ആറിലൊന്നായതിനാല്‍ ഭൂമിയില്‍ നിന്ന് വിമാനം ഉയര്‍ത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ ചന്ദ്രനില്‍ നിന്ന് ഉയര്‍ത്താന്‍ കഴിയുന്നു.സൂര്യനേക്കാളും എത്രയോ ഇരട്ടി വലിപ്പമുള്ള വസ്തുക്കള്‍ക്കും ഗുരുത്വാകര്‍ഷണശക്തിയുണ്ട്.എന്നാല്‍ ഈ ഗുരുത്വാകര്‍ഷണശക്തിക്ക് പ്രകാശവേഗത്തേക്കാള്‍ പാലായനപ്രവേഗം ആവശ്യമാണ്‌.

പ്രകാശം പൊഴിക്കാത്ത നക്ഷത്രങ്ങള്‍ അദൃശ്യമായിരിക്കുമെന്ന് ലാപ്സ് പ്രസ്താവിച്ചു.ഗുരുത്വാകര്‍ഷണത്തെ സംബന്ധിച്ച ഐന്‍സ്റ്റീന്‍ സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടപ്പോള്‍ ലാപ്സിന്റെ ആശയങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
ഇനി ബ്ലാക്ക് ഹോള്‍സ് ആവിര്‍ഭവിച്ചത് എങ്ങനെയെന്നു നോക്കാം.ആദ്യമായി ഒരു നക്ഷത്രം വാതകവും പൊടിയും കൂടി ചേര്‍ന്ന വലിയൊരു പിണ്ഡമാണ്.അത് ഗുരുത്വാകര്‍ഷണം മൂലം തകര്‍ന്നടിയുന്നു.നക്ഷത്രം തകര്‍ന്നടിയുമ്പോള്‍ അതു ചൂടുള്ളതായിത്തീരുന്നു.ഉയര്‍ന്ന താപോര്‍ജ്ജത്താല്‍ തകര്‍ന്നടിയാന്‍ പ്രക്രിയ സാവധാനമായിത്തീരുന്നു. പാലായനപ്രവേഗത്തിനു തുല്യമായ വേഗം വാതകാണുക്കള്‍ക്ക്‌ ആവശ്യമായതാണ് ഇതിനു കാരണം. നക്ഷത്രന്യൂക്ലിയസിനുള്ളിലെ ആണവസ്പോടനം പ്രതിപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജം പുറത്തുവിടുന്നു.അപ്രകാരം ബാഹ്യ മര്‍ദത്തിന്റെ സഹായത്താല്‍ നക്ഷത്രത്തിന്റെ കേന്ദ്രഭാഗം ഗുരുത്വാകര്‍ഷണത്തെ അതിജീവിക്കുകയും നക്ഷത്രത്തിന്റെ കൂടുതല്‍ പതനത്തെ തടയുകയും ചെയ്യുന്നു.

വലിയൊരു നക്ഷത്രത്തിനു കത്താനുള്ള ഇന്ധനം തീരുമ്പോള്‍ ഒരു ന്യൂട്രോണ്‍ നക്ഷത്രം രൂപപ്പെടുന്നു.നക്ഷത്രത്തിന്റെ കാതല്‍ഭാഗം തകരുമ്പോള്‍ അത് പൊട്ടിത്തെറിക്കുകയും വലിയ തോതില്‍ ഊര്‍ജ്ജം പുറത്തുവിടുകയും ചെയ്യുന്നു.ഈ പൊട്ടിത്തെറിക്കുന്ന നക്ഷത്രത്തെയാണ്‌ അത്യുഗ്രഹപ്രകാശം എന്നര്‍ത്ഥം വരുന്ന സൂപ്പര്‍നോവ എന്നു വിളിക്കുന്നത്.ഈ നക്ഷത്രം അതിന്‍റെ ബാഹ്യാവരണത്തെ പുറന്തള്ളുകയും കാതല്‍ഭാഗത്തെ അവശേഷിപ്പിക്കുകയും ചെയ്യുന്നു.ഈ കാതല്‍ ഭാഗമാണ് ന്യൂട്രോണ്‍ നക്ഷത്രം.ഇലക്ട്രോണ്‍സും പ്രോട്ടോണ്‍സും അടങ്ങിയിരിക്കുന്ന ഈ നക്ഷത്രം ഗുരുത്വാകര്‍ഷണശക്തിയിലും ന്യൂട്രോണ്‍സ് ഉത്പാദിപ്പിക്കുന്നു.സൂര്യന്‍റെ അമ്പതിരട്ടി വലിപ്പമുള്ള നക്ഷത്രങ്ങള്‍ അതിന്‍റെ അതിബ്രിഹ്ത്തായ കാതല്‍ഭാഗം അവശേഷിപ്പിച്ചു.അതിലൂടെ പ്രകാശം കടത്തിവിടാത്ത വിധം വലുതാവുകയും ചെയ്യുന്നു.ഇപ്രകാരമാണ് ആകാശത്തില്‍ ബ്ലോക്ക് ഹോള്‍ അവശേഷിക്കുന്നത്.