EncyclopediaInventionsScience

ബാരോമീറ്റര്‍

അന്തരീക്ഷമര്‍ദത്തെ അളക്കാനുള്ള ഉപകരണമാണ് ബാരോമീറ്റര്‍ അഥവാ വായുമ൪ദാപിനി.അന്തരീക്ഷം അല്ലെങ്കില്‍ വായു ഭൂമിയുടെ മേല്‍ മര്‍ദം ചെലുത്തുന്നതിന് കാരണം ഭൂമിയുടെ ഗുരുത്വബലം വായുവിനെ ഭാരമുള്ളതുമൂലം അളക്കുന്ന സ്ഥലത്തിനുമുകളിലുള്ള അന്തരീക്ഷവായുവിന്‍റെ ഉയരത്തിലെ വ്യതിയാനമനുസരിച്ച് അന്തരീക്ഷമ൪ദത്തില്‍ വ്യതിയാനം അനുഭവപ്പെടും മലമുകളില്‍ മര്‍ദം കുറവും കടല്‍തീരത്ത് കൂടുതലുമാണ്.

   മര്‍ദം എന്നത് ഒരു പ്രത്യേകതലത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാണ്.ഒരു ചതുരശ്ര ഇഞ്ചിലുള്ള ശക്തിയുടെ അളവ് ആയിട്ടാണ് മര്‍ദത്തെ അളക്കുന്നത്.ഒരു പാത്രത്തിനുള്ളിലെ വാതകത്തിന്റെയോ ദ്രാവകത്തിന്റെയോ മര്‍ദം കണക്കാക്കാനുള്ള സൂത്രവാക്യം താഴെ പറയുന്നു.

   പാത്രത്തിന്‍റെ ഉയരം h എന്നും ഉള്ളിലുള്ള വാതകത്തിന്റെയോ ദ്രാവകത്തിന്റെയോ സാന്ദ്രത d എന്നും ഭൂഗുരുത്വബലം മൂലമുള്ള ത്വരണം g എന്നും കരുതുക.അപ്പോള്‍ പാത്രത്തിലെ മര്‍ദം hxdxg ആയിരിക്കും.പാത്രത്തിന്‍റെ വിസ്താരം മ൪ദത്തിന് ബാധകമല്ല.

   ബാരോമീറ്റര്‍ നിര്‍മാണവിദ്യ ലളിതമാണ്.സാന്ദ്രത മുന്‍കൂട്ടി അറിയാവുന്ന ഒരു നിശ്ചിത ദ്രാവകം ലംബമായി ഘടിപ്പിച്ചിരിക്കുന്ന ട്യൂബില്‍ നിറയ്ക്കുന്നു.രസമാണ് സാധാരണ ഉപയോഗപ്പെടുത്തുന്ന ദ്രാവകം.രസം ഉയര്‍ന്ന സാന്ദ്രതയുള്ള ദ്രാവകമായതിനാല്‍ ട്യൂബിന്റെ ഉയരം അളന്നാല്‍ മതിയാകും 760മില്ലിമീറ്റര്‍ ഉയരമുള്ള ട്യൂബിന്‍റെ അടിയിലനുഭവപ്പെടുന്ന മര്‍ദം ഒരു അന്തരീക്ഷം എന്നറിയപ്പെടുന്നു.

   ബാരോമീറ്റര്‍ വാതകങ്ങള്‍ ഉപയോഗിക്കാറില്ല.ദ്രാവകങ്ങളെ അപേക്ഷിച്ച് വാതകങ്ങള്‍ക്ക് സാന്ദ്രത കുറവായതുകൊണ്ട് മീറ്ററിന്റെ ഉയരം കൂട്ടേണ്ടിവരും എന്നതാണ് കാരണം. മാത്രമല്ല, വാതകം എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിന് വിധേയമാവുകയും ചെയ്യും.

  ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ഗലീലിയോയാണ് അന്തരീക്ഷത്തിന് മ൪ദമുന്ടെന്നു ആദ്യം കണ്ടുപിടിച്ചത്.എന്നാല്‍ ബാരോമീറ്ററിന്റെ തത്ത്വം കണ്ടെത്തിയത്.ഗലീലിയോയുടെ കണ്ടുപിടിത്തത്തിന്റെ അടിസ്ഥാനതത്ത്വമാണ് ആധുനിക ബാരോമീറ്ററുകളില്‍ പ്രയോഗിച്ചിരിക്കുന്നത്.

  ദ്രാവകം ഉപയോഗപ്പെടുത്താതെയുള്ള ഒരിനം ബാരോമീറ്റര്‍ 1843ല്‍ ലൂഷ്യസ് വിസി എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ കണ്ടുപിടിക്കുകയുണ്ടായി.ഇത് അനെയ്‌റോയ്ഡു ബാരോമീറ്ററില്‍ എന്ന പേരില്‍ അറിയപ്പെട്ടു.ഇന്ന് രസം ഉപയോഗിച്ചുള്ള രണ്ടു തര൦ ബാരോമീറ്റര്‍ പ്രചാരത്തിലുണ്ട് ഫോര്‍ട്ടിന്‍ ബാരോമീറ്ററും ക്യൂ ബാരോമീറ്ററും.