EncyclopediaInventionsScience

ബേരിയം

ടങ്സ്റ്റണിന്‍റെയും ഓക്സിജന്‍റെയും കണ്ടുപിടിത്തക്കാരനായ സ്വീഡിഷ് രസതന്ത്രശാസ്ത്രജ്ഞന്‍ കാള്‍ വില്‍ഹെം ഷീല്‍,1774ല്‍ പൈറാലുസൈറ്റ് എന്നൊരു ലോഹധാതു കൂടി കണ്ടെത്തി.അതില്‍ അറിയപ്പെടുന്ന ഒരു ഘടകം കൂടി അടങ്ങിയിരുന്നു.അതിനു അദ്ദേഹം ബെറിറ്റ എന്നു പേര്കൊടുത്തു.ഭാരമായിരുന്നു ബെറിറ്റ എന്നു പേര് കൊടുത്തു.ഭാരമായിരുന്നു ബെറിറ്റക്ക് അങ്ങനെ ഒരു പേര് നല്‍കാന്‍ കാരണമായത് വാസ്തവത്തില്‍ ആ ലോഹധാതു ബേരിയം ഓക്സൈഡ് ആയിരുന്നു.ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായ ജോഹാന്‍ ഗോട്ട് ലീബ് ഒരു തരം രത്നക്കല്ല് കണ്ടുപിടിച്ചു.അതിനെ ബൊളോണരത്നം എന്നുവിളിച്ചു.അത് ബേരിയം സള്‍ഫേറ്റ് അടങ്ങുന്ന ഭാരവും പ്രകാശവുമുള്ള ഒരു രത്നമായിരുന്നു.എന്നാല്‍ ഈ ലോഹധാതുവില്‍ നിന്ന് ബേരിയത്തെ വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

  ഉപ്പുലായിനിയെ വൈദ്യുതിവിശ്ലേഷണത്തിന് വിധേയമാക്കിയാല്‍ അതിലെ ഘടകമൂലകങ്ങളെ വേര്‍തിരിക്കാമെന്ന് സ്വീഡന്കാരായ ഹിസിന്‍ജറും ബെര്‍സലിയസും കണ്ടുപിടിച്ചു.ഇത് ഇംഗ്ലീഷ് രസതന്ത്രശാസ്ത്രജ്ഞനായ ഹംഫ്രിഡേവിയില്‍ മതിപ്പുളവാക്കി,വേര്‍പെടുത്തപ്പെട്ട മൂലകങ്ങളെ മെര്‍ക്കുറിയെ കാഥോട് ആക്കി ഉപയോഗിച്ചുകൊണ്ട് വീണ്ടും സംയോജിപ്പിക്കാമെന്ന ബെര്‍സലിയസിന്‍റെയും പോണ്ടിനിന്‍റെയും കണ്ടുപിടിത്തവും ഹംഫ്രിഡേവിയെ ആകര്‍ഷിച്ചു.ഇതിന്‍റെ പ്രചോദന ഫലമായി അദ്ദേഹം ആദ്യം ഇരുമ്പുമായി കൂടിച്ചേര്‍ന്നിരുന്ന ബേരിയത്തെ വേര്‍തിരിച്ചെടുത്തു.ബേരിയം ആപേക്ഷികമായി ഭാരം കുറഞ്ഞ ലോഹമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.പൊട്ടാസ്യം,കാത്സ്യം,മഗ്നീഷ്യം തുടങ്ങി പല മൂലകങ്ങളെയും അദ്ദേഹം വേര്‍തിരിച്ചെടുത്തു.

  1823ല്‍ ബെര്‍സലിയസ്,സിലിക്ക എന്ന സംയുക്തത്തില്‍ നിന്ന് സിലിക്കണ്‍ വേര്‍തിരിച്ചെടുത്തു.എന്നാല്‍ ഹംഫ്രിഡേവിക്ക് സിലിക്കയും സിലിക്കേറ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ കഴിഞ്ഞില്ല.