ഓസ്ട്രേലോ പിതകസ്
അനാട്ടമി പ്രൊഫസറായിരുന്ന റെയ്മണ്ട് ഡാര്‍ട്ടിന് അദേഹത്തിന്റെ ഒരു ശിഷ്യ ഒരു തലയോട് നല്‍കി.അതൊരു കുരങ്ങിന്റെ തലയോടാണെന്നായിരുന്നു അവര്‍ കരുതിയത്.1925ല്‍ ദക്ഷിണാഫ്രിക്കയിലാണ് സംഭവം.ദക്ഷിണാഫ്രിക്കയില്‍ ഉഷ്ണമേഖലാ വനങ്ങളില്ലെന്നും മനുഷ്യക്കുരങ്ങിന്റെ തലയോട് ഉഷ്ണമേഖലാ വനങ്ങളില്‍ മാത്രമേ കാണാന്‍ സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അദ്ദേഹം കുറെ ആസ്ഥിപഞ്ജരങ്ങള്‍ ശേഖരിച്ചു .അവയില്‍ ഒരു തലയോടിന്റെ ആന്തരികഭാഗങ്ങള്‍ ഉണ്ടായിരുന്നു.അതെന്തായാലും ഒരു വാനരന്റെ തലയോടല്ലെന്നു ഒറ്റ നോട്ടത്തില്‍ അദ്ദേഹത്തിനു മനസിലായി.
മഹാവാനരന്മാരില്‍ നിന്ന് ഈ അസ്ഥിഞ്ജരങ്ങളെ വേര്‍തിരിക്കുന്ന പല ഘടകങ്ങളുമുണ്ടായിരുന്നു.മസ്തിഷ്കത്തിലേക്ക് സുഷുമ്നാനാഡി കടന്നുപോകുന്നഒരു കുഴി തലയോടിന്റെ അടിഭാഗത്ത് സ്ഥിതിചെയ്തിരുന്നു.ഇത് മനുഷ്യന്‍റെ ഘടനയോട് സാമ്യമുള്ളതാണ്.കുരങ്ങന്മാരിലാണെങ്കില്‍ തലയോടിന്റെ പിന്‍ഭാഗത്താണ് കുഴി കാണപ്പെടുക.നേരെ നിവര്‍ന്നു നില്‍ക്കുന്ന ഒരു ജീവിയുടേതാണ് ഈ തലയോടെന്നു ഇത് തെളിയിച്ചു.അതിനാല്‍ അതൊരു വാനരന്‍റെതല്ലെന്നും വ്യക്തമായി.തലയോട് ഉയരമുള്ളതും മനുഷ്യന്‍റെതുപോലെ പല്ലുകളില്‍ ചുറ്റുപ്പെട്ടതുമായിരുന്നു.
തലയോടിന്റെ മുഖം ചുണ്ണാമ്പുകൊണ്ട് മൂടിയതായിരുന്നു.അതു ചുരണ്ടിക്കളയാന്‍ ഡാര്‍ട്ടിനു 73 ദിവസം വേണ്ടിവന്നു.മുഖം വ്യക്തമായപ്പോള്‍ തലയോട് 3നും 5നും ഇടയ്ക്ക്പ്രായമുള്ള ഒരു കുട്ടിയുടേതാണെന്നു വ്യക്തമായി.അദ്ദേഹം ഇതിനു ഓസ്ട്രേലോ പിതകസ് ആഫ്രിക്കാനസ് എന്നു പേരിട്ടു.ഈ തലയോടിന് 20 ലക്ഷം കൊല്ലത്തെ പഴക്കമാണ് അദ്ദേഹം കണക്കാക്കിയത്.ഡാര്‍ട്ടിന്‍റെ സിദ്ധാന്തത്തിനു അക്കാലത്ത് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു.
1938ല്‍ നരവംശശാസ്ത്രജ്ഞനായ ബ്രൂം ദക്ഷിണാഫ്രിക്കയില്‍ മറ്റൊരു തലയോട് കണ്ടെത്തി.ഇത് ഓസ്ട്രേലോ പിതകസ് റൊബസ്റ്റസിന്‍റെ അനന്തരരഗാമിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.1947ല്‍ ഡാര്‍ട്ടിന്റെ സിദ്ധാന്തം അംഗീകരിക്കപ്പെട്ടു.
ഡാര്‍ട്ട് മറ്റൊരു അസ്ഥിപഞ്ജരം കൂടി കണ്ടുപിടിച്ചു.തീ ഉപയോഗിക്കുന്നതിനോടു ബന്ധപ്പെട്ട ഇതിനെ അദ്ദേഹം ഓസ്ട്രേലോ പിതകസ് പ്രൊമീത്യസ് എന്നു വിളിച്ചു.അതിപ്രാചീന നരവംശ ശാസ്ത്രത്തിലുള്ള ശാസ്ത്രീയ ഗവേഷണം 1960കളില്‍ മാത്രമാണ് വ്യവസ്ഥാപിതമായിത്തീര്‍ന്നത്.മഹാവാനരന്മാരില്‍ നിന്ന് മനുഷ്യരാശിയിലേക്കുള്ള പരിണാമദശയെക്കുറിച്ചുള്ള എല്ലാ മേഖലകളെയും ശാസ്ത്രീയ ഗവേഷണo പ്രതിപാദിച്ചിരുന്നില്ല.