ആന്റിസെപ്റ്റിക്കുകള്‍
പദാര്‍ഥങ്ങള്‍ ചീയിക്കുന്ന സൂക്ഷ്മജീവികളെ നശിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ആണ്.ആന്‍റിസെപ്റ്റിക്കുകള്‍ പഴുപ്പിനു എതിരായിട്ടുള്ളത് എന്നാണ് ആന്‍റിസെപ്റ്റിക്ക് എന്നാല്‍ വാച്യാര്‍ത്ഥം.വൈദ്യശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ശസ്ത്രക്രിയ രംഗത്ത് ഈ കണ്ടുപിടുത്തം വിപ്ലവകരമായ പരിവര്‍ത്തനം വരുത്തി.ഇംഗ്ലീഷ് ശസ്ത്രക്രിയ വിദഗ്ദനായ ജോസഫ് ലിസ്റ്റര്‍ ആണ് ആന്‍റിസെപ്റ്റിക്ക് കണ്ടുപിടിച്ചത്.ലോകത്തുണ്ടായ സര്‍വ്വയുദ്ധങ്ങളിലും കൂടി മരിച്ചിട്ടുള്ള ആളുകളുടെ സംഖ്യയെക്കാള്‍ കൂടുതല്‍ ആളുകള്‍ ലിസ്റ്ററുടെ ഗവേഷണമൂലം രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ഈ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വിലയിരുത്തല്‍.
ചിലയിനo ബാക്ടീരികളാണ് ആഹാരസാധനങ്ങള്‍ ചീത്തയാക്കുന്നത്.പാല് പുളിക്കുന്നത്പോലെയും ആട്ടിറച്ചി ദുഷിക്കുന്നത്പോലെയും മുറിവിനും ദുഷിക്കാന്‍ സാധിക്കുകയില്ലേ?ലിസ്റ്റര്‍ ഇവയെക്കുറിച്ച് ഗാഢമായി വിശകലനം ചെയ്യ്തു.ഒടുവില്‍ വിഷാണുബാധയേല്‍ക്കാതെ ശസ്ത്രക്രിയാരീതി വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ആവിഷ്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.മുറിവുകളെ ബാധിക്കുന്ന വിഷാണുക്കളെ നശിപ്പിക്കാന്‍ രാസവസ്തുക്കള്‍ പ്രായോഗിച്ചാല്‍ മതിയെന്ന നിഗമനത്തിലെത്തി അദ്ദേഹം.കാര്ബോളിക്ക് ആസിഡാണ് ഇതിനദ്ദേഹം തെരഞ്ഞെടുത്ത ലിസ്റ്ററുടെ പരീക്ഷണം രോഗികള്‍ക്ക് ആശ്വാസപ്രദമായി.
ശസ്ത്രക്രിയയ്ക്ക് മുന്‍പ് സ്പ്രേ ഉപയോഗിച്ച് രോഗിയുടെ ചുറ്റിനുള്ള അണുക്കളെ നശിപ്പിക്കാമെന്ന് ലിസ്റ്റ൪ കണ്ടെത്തി.ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍ കാര്‍ബോളിക് ആസിഡില്‍ മുക്കിവെച്ചതിനുശേഷമാണ് പ്രയോഗം.ഈ സമ്പ്രദായം ശസ്ത്രക്രിയമൂലമുള്ള മരണനിരക്ക് ഗണ്യമായി കുറച്ചു.
പ്രധാന ആന്‍റിസെപ്റ്റിക്കുകളെ ഇങ്ങനെ തരംതിരിക്കാം 1.ആസിഡുകള്‍,2.ആല്‍ക്കഹോളുകള്‍ സാധാരണയായി ആന്‍റിസെപ്റ്റിക്കുകള്‍ ഫോര്‍മാല്‍ഡിഹൈഡ്,പൊട്ടാസ്യം പെര്‍മാംഗാനെറ്റ്,ഡെറ്റോള്‍ എന്നിവയാണ്.