EncyclopediaHistory

ഇന്തോ-പോര്‍ച്ചുഗീസ് മ്യൂസിയം

കൊച്ചി ബിഷപ്പായിരുന്ന ഡോ.ജോസഫ് കുരീത്രയുടെ ഓര്‍മ്മയ്ക്കായി ആരംഭിച്ച മ്യൂസിയമാണ് ഇന്തോ-പോര്‍ച്ചുഗീസ് മ്യൂസിയം, ഫോര്‍ട്ട്കൊച്ചിയില്‍ ബിഷപ്സ് ഹൗസിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ മ്യൂസിയം 2000-ല്‍ പ്രവര്‍ത്തനം തുടങ്ങി. തേക്കുതടിയില്‍ നിര്‍മിച്ച ആള്‍ത്താര, മെഴുകുതിരി സ്റ്റാന്‍ഡുകള്‍, പരമ്പരാഗത താഴുകള്‍, 19-ആം നൂറ്റാണ്ടിലെ അമൂല്യവസ്തുക്കള്‍ എന്നിവയൊക്കെയാണ് ഇവിടത്തെ പ്രദര്‍ശന വസ്തുക്കള്‍.