ഒറ്റ ദിവസം കൊണ്ട് 4.9 കോടി വൃക്ഷത്തൈകള്‍ നട്ട ഇന്ത്യന്‍ ഗ്രാമം!
ലോകത്ത് ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതിനുള്ള റെക്കോര്‍ഡ് ഉത്തര്‍പ്രദേഷിനു സ്വന്തം. 2013 ല്‍ എട്ടരലക്ഷം തൈകള്‍ നട്ട് പാക്കിസ്ഥാന്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് തകര്‍ത്താണ് ഈ നേട്ടം. അതും 80 ഇനങ്ങളില്‍നിന്നായി 4.93 കോടി തൈകള്‍ നട്ട്! ചിപ്കോ പ്രസ്ഥാനത്തിന്റെ ജന്മദേശമായ ഉത്തര്‍പ്രദേശിന് തന്നെ ഈ റെക്കോര്‍ഡ് നേടാനായതും പ്രത്യേകതയാണ്.
2016 ജൂലൈ 11 നായിരിന്നു ഈ റെക്കോര്‍ഡ് മരംനടീല്‍.എട്ടുലക്ഷത്തോളം വോളന്റിയേഴ്സ് ചേര്‍ന്ന് വഴിയോരത്തും റെയില്‍വേ ട്രക്കുകള്‍ക്ക് സമീപത്തും പൊതുസ്ഥലങ്ങളിലുമായി തൈകള്‍ നട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതുകൊണ്ടുതന്നെ കൂടുതല്‍ ശുദ്ധവായു ഇവിടെ ആവശ്യമാണ്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന പാരിസ് ക്ലൈമറ്റ് കോണ്‍ഫറസില്‍ ഇന്ത്യ അവതരിപ്പിച്ച പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു ഇത്. ഈ വര്‍ഷത്തെ ഭൗമദിനത്തില്‍ ഇന്ത്യ ഒപ്പുവച്ച കരാറില്‍ രാജ്യത്തിന്റെ ൧൨ ശതമാനം ഭാഗത്ത് പുനര്‍ വനവല്‍ക്കരണം നടത്താനായി 600 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ 29 ശതമാനത്തോളം വനപ്രദേശമാക്കി മാറ്റുകയാണ് ലക്ഷ്യം.