EncyclopediaGeneralTrees

അഘോരി

ആഫ്രിക്ക ജന്മദേശമായുള്ള ഒരു സസ്യമാണ് അഘോരി. (ശാസ്ത്രീയനാമം: Flacourtia indica). ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഇതിനെ ramontchi, governor’s plum, batoko plum, Indian plum എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഇത് ശാഖോപശാഖകളായി വളരുന്നു. പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. കായകൾ പച്ചയ്ക്കും വേവിച്ചും തിന്നാൻ കൊള്ളും. ജാമും ജെല്ലിയും ഉണ്ടാക്കാം, ഉണങ്ങി സൂക്ഷിക്കാം. കാലിത്തീറ്റയായി ഉപയോഗിക്കാം. തടി നല്ല വിറകാണ്. പഴം ഉപയോഗിച്ച് മദ്യം ഉണ്ടാക്കാം. പലവിധഔഷധങ്ങളായും ഉപയോഗിക്കാം.