EncyclopediaOceans

ഇന്ത്യന്‍ മഹാസമുദ്രം

ലോകത്തിലെ മഹാസമുദ്രങ്ങളില്‍ വച്ച് ഏതെങ്കിലുമൊരു രാജ്യത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന ഒരേയൊരു സമുദ്രമാണ് ഇന്ത്യന്‍ മഹാസമുദ്രം.
ഇന്ത്യന്‍മഹാസമുദ്രത്തിന്റെ വടക്കു ഭാഗത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡവും പടിഞ്ഞാറു വശത്ത് ആഫ്രിക്കയുമാണ്. തെക്കുഭാഗത്ത് അന്റാര്‍ട്ടിക് സമുദ്രം അഥവാ ദക്ഷിണസമുദ്രം ആണ്.ആഫ്രിക്കന്‍ വന്‍കരയ്ക്കും ഓസ്ട്രേലിയന്‍ വന്‍കരയ്ക്കും ഇടയിലാണ് ഇന്ത്യന്‍ മഹാസമുദ്രം സ്ഥിതിചെയ്യുന്നത്.
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 3.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്ക അന്റാര്‍ട്ടിക്ക, ഓസ്ട്രേലിയ എന്നിവയില്‍ നിന്നു വേര്‍പെടുകയും, ഇന്ത്യന്‍ ഉപഭൂഖണ്ഡ൦ ഏഷ്യന്‍ ഭൂഖണ്ഡത്തിന്‍റെ ഭാഗമാകുകയും ചെയ്ത കാലത്താണ് ഇന്ത്യന്‍ മഹാസമുദ്രം രൂപപ്പെട്ടത്.