ഇഗ്വാനകള്‍
പ്രധാനമായും തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ഉരഗവിഭാഗമാണ് ഇഗ്വാനകള്‍.അമേരിക്കന്‍ പ്രദേശങ്ങള്‍ക്ക് പുറത്ത് ഇവ കാണപ്പെടുന്നത് ശാന്തസമുദ്രദ്വീപുകളായ മഡഗാസ്കറിലും ഫിജിയിലും മാത്രം.
ഈ വിഭാഗത്തില്‍ എഴുന്നൂറോളം ഇനങ്ങളുണ്ട്.ഇതില്‍ ഏഴടിയോളം നീളമുള്ളവയും മൂന്നോ നാലോ ഇഞ്ച് മാത്രം വളരുന്നവയും ഉണ്ട്. ഭീമന്മാര്‍ പ്രധാനമായും തെക്കേ അമേരിക്കന്‍ പ്രദേശങ്ങളിലാണ്. നമ്മുടെ നാട്ടില്‍ ഓന്തുകളെന്നപോലെ വടക്കേ അമേരിക്കന്‍ പ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഉരഗങ്ങള്‍ ഈ വിഭാഗക്കാരിലെ ചെറിയ ഇനങ്ങളാണ്.
മരങ്ങളിലും മണ്ണിലും പാറക്കെട്ടിലുമെല്ലാം ഇഗ്വാന ജീവിക്കുന്നു.ഉരഗങ്ങളിലെ പല്ലി,ഓന്ത് വര്‍ഗക്കാരില്‍ സമുദ്രജലത്തില്‍ ജീവിക്കാനാകുന്ന ഏക ഇനവും ഇഗ്വാന തന്നെ.
ഉട്ടാ ഇഗ്വാനകള്‍ ഏതാനും ഇഞ്ചുകളെ വളരാറുള്ളൂ.എന്നാല്‍ കോമണ്‍ ഇഗ്വാന എന്നറിയപ്പെടുന്നവ ആറടിയോളം വളരാറുണ്ട്.ഇതില്‍ പകുതിയിലേറെയും തടിച്ചുരുണ്ട് കട്ടിയേറിയ വാലാണ്.