EncyclopediaGeneralTrees

വയൽച്ചുള്ളി

കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്‌ വയൽച്ചുള്ളി. നീർച്ചുള്ളിഎന്നും പേരുണ്ട്. ശാസ്ത്രനാമം:ആസ്റ്ററകാന്റ ലോങ്കിഫോളി. ഇവ അക്കാന്തേസീ വിഭാഗത്തിൽപ്പെടുന്നു.നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണു സാധാരണ മുളയ്ക്കാറുള്ളതു. കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ എന്നും തമിഴിൽ നീർമുള്ളി പേരുണ്ടു, വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു. Junonia സ്പീഷിസിൽപ്പെട്ട ശലഭങ്ങളുടെ ലാർവകൾ ഇവയുടെ ഇല ഭക്ഷിക്കാറുണ്ട്.