കൂനൻ തിമിംഗിലം
കൂനൻ തിമിംഗിലം (ശാസ്ത്രീയനാമം: Megaptera novaeangliae) ഊർജസ്വലനായ വലിയ തിമിംഗിലമാണ്. ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന തിമിംഗിലങ്ങളിൽ ഒന്നാണിത്. വലിയ തിമിംഗിലങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സജീവവും എളുപ്പം കാണാൻ കഴിയുന്നതുമായ തിമിംഗിലമാണിത്.
രൂപ വിവരണം
സവിശേഷമായ തുഴകളും തലയും വാലുമാണ് ഇവയുടെ പ്രത്യേകതകൾ. വണ്ണം കുറഞ്ഞ തലയും, ഒരൊറ്റ വരമ്പും, നീലത്തിമിംഗില ത്തിൻറെതുപോലെയുള്ള വലിയ സ്പ്ലാഷ്ഗാർഡും ഇവയ്ക്കു ഉണ്ട്. ട്യൂബർക്കിൽ എന്നറിയപ്പെടുന്ന ചെറിയ നോബുകൾ തലയിലും കീഴ്താടിയിലുമുണ്ട്. മറ്റേതു തിമിംഗിലത്തിൻറെതിനെക്കാളും നീളമുള്ള തുഴകലാണ് ഇതിൻറെത്. തുഴകളുടെ അരികിലും ട്യൂബർക്കോളുകൾ കാണാനാവും. ശരീരത്തിൻറെ നിറം നീല കലർന്ന കറുപ്പോ ഇരുണ്ട ചാരനിരമോ ആകാം. അടിവശത്ത്, പ്രത്യേകിച്ചും വയറിൽ വെള്ള പാടുകൾ കണ്ടേക്കാം. വീതിയുള്ള നീലകലർന്ന കറുപ്പുനിറത്തിലുള്ള വാലിൻറെ അരികുകൾ തൊങ്ങൽ പിടിച്ചപോലെയായിരിക്കും.
പെരുമാറ്റം
വെള്ളത്തിൽ നിന്ന് പൂർണമായി ചാടുന്ന ഇത് തിരിച്ച് മുതുകുതിരിഞ്ഞായിരിക്കും വീഴുന്നത്. തിരികെ മുങ്ങുന്ന സമയത്ത് വാൽ വളയ്ക്കുകയും ഇതിന്റെ ഫലമായി വെള്ളത്തിന് മുകളിൽ വാൽ പൂർണമായി കാണപ്പെടുകയും ചെയ്യുന്നു. നന്നായി ശബ്ദമുണ്ടാക്കുന്ന ജലസസ്തിനികളിൽ ഒന്നാണിത്. ആൺ തിമിംഗിലങ്ങളുടെ പാട്ട് 35 മിനിറ്റ് വരെ തുടർച്ചയായി നീളാം. മറ്റു തിമിംഗിലങ്ങൾ കൂടിചെരുന്നതുവരെ, ദിവസം മുഴുവൻ ഇത് തുടരുന്നു. കൂനൻ തിമിംഗിലത്തിൻറെ വെള്ളം ചീറ്റൽ വളരെ സവിശേഷതയാർന്നതാണ്. മൂന്ന് മീറ്ററോളം ഉയരത്തിലെതുന്ന അത് വീതിയുള്ളതും രണ്ടായി പിരിയുന്നതുമാണ്. വായുവിലുയർന്ന രണ്ടു ബലൂണുകൾ പോലെയായിരിക്കും ഇവ കാണപ്പെടുക. പൊങ്ങി വരുമ്പോൾ ചീറ്റൽ സുഷിരങ്ങളും ചീറ്റലും മുതുക് കാനപ്പെടുന്നതിനു മുമ്പുതന്നെ കാണാനാവും.
വലിപ്പം
ശരീരത്തിൻറെ മൊത്തം നീളം- 11-16 മീറ്റർ, തൂക്കം- 2500-3500 കിലോഗ്രാം. ഇവയ്ക്ക് ശരീരനീളത്തിൻറെ മൂന്നിലൊന്നോളം വലിപ്പമുണ്ടാവും.
ആവാസം
ശൈത്യകാലത്ത് താഴ്ന്ന ലാറ്റിറ്റ്യൂഡിലുള്ള ഉഷ്ണ ജല സമുദ്രത്തിലും, വേനൽകാലത്ത് ഉയർന്ന അക്ഷാംശരേഖയിലുള്ള ശീതജലസമുദ്രത്തിലും കാണപ്പെടുന്നു. പടിഞ്ഞാറും കിഴക്കും തീരങ്ങളിൽനിന്നു മാറി കാണപ്പെടുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും കരയ്ക്കടിഞ്ഞിട്ടുണ്ട്.