സിഗററ്റ് കണ്ടുപിടിച്ചത് എങ്ങനെ?
പുകയില അപ്പാടെ ചുരുട്ടിയാണ് സിഗാര്‍ നിര്‍മ്മിച്ചിരുന്നത്. പുകയില പൊടിച്ച് ഹുക്കുകളിട്ടു കത്തിച്ചും വലിക്കാറുണ്ട്. 1799-ല്‍ നെപ്പോളിയനുമായി നടന്ന യുദ്ധത്തിനിടയില്‍ തുര്‍ക്കി പടയാളികളുടെ ഹുക്കുകള്‍ മുഴുവന്‍ നശിച്ചു പോയി. പുക വലിക്കാനാകാതെ തുര്‍ക്കികള്‍ വിഷമിച്ചു. പുകയിലെപ്പൊടി പീരങ്കിക്ക് തീ കൊളുത്താന്‍ വച്ചിരുന്ന കടലാസില്‍ ചുരുട്ടി വലിച്ചു നോക്കി. അങ്ങനെയാണ് ഇന്നത്തെ സിഗററ്റിന്‍റെ ജനനം. ചെറിയ സിഗാര്‍ എന്നാണ് സിഗററ്റ് എന്ന വാക്കിന്‍റെ അര്‍ത്ഥം.