CookingCurry RecipesEncyclopedia

കാച്ചില്‍ക്കറി

പാകം ചെയ്യുന്ന വിധം
കാച്ചില്‍ ചെത്തി കഷ്ണങ്ങളാക്കി പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.മഞ്ഞള്‍പ്പൊടി, മുളക്പൊടി, കുരുമുളക്, തേങ്ങ, ജീരകം, കറിവേപ്പില, ഇവ അരയ്ക്കുക.കാച്ചില്‍ വെന്തശേഷം തവികൊണ്ട് ഉടയ്ക്കുക.അരച്ചു വച്ചിരിക്കുന്ന കൂട്ട് കലക്കി കഷ്ണങ്ങള്‍ ഒഴിച്ച് പാകത്തിന് ഉപ്പു ചേര്‍ക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉഴുന്ന് പരിപ്പിട്ട് മൂപ്പിക്കുക,മുളക്, കടുക്, കറിവേപ്പില, ഇവ ഇട്ട് മൂപ്പിച്ച കാച്ചില്‍ക്കറി തിളയ്ക്കുമ്പോള്‍ പകര്‍ന്ന് ഇളക്കി ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
കാച്ചില്‍ – അര കിലോ
മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
മുളക്പൊടി – 2 സ്പൂണ്‍
കുരുമുളക് – 6 എണ്ണം
തേങ്ങാ ചുരണ്ടിയത് -4 കപ്പ്‌
ജീരകം – ഒരു സ്പൂണ്‍
കറിവേപ്പില – കുറച്ച്
ഉപ്പ് – പാകത്തിന്

കടുക് താളിക്കാന്‍
വെളിച്ചെണ്ണ – 6 സ്പൂണ്‍
മുളക് – 4 എണ്ണം
കടുക് – 2 സ്പൂണ്‍
ഉഴുന്ന് പരിപ്പ് – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്