Biriyani RecipesCookingEncyclopedia

വെജിറ്റബിള്‍ ബിരിയാണി പരിപ്പ് ചേര്‍ത്തത്

പാകം ചെയ്യുന്ന വിധം

ബിരിയാണി അരി കുതിരാന്‍ വയ്ക്കുക.3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ അരിഞ്ഞു വയ്ക്കുക.പച്ചമുളക്, പിളര്‍ന്ന് വയ്ക്കുക.അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ നിറം പോകാതെ ആവികേറ്റി വേവിക്കുക.പിന്നീട് കുറച്ച് സവാള മാറ്റി വയ്ക്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ച് നെയ്യും, വെളിച്ചെണ്ണയും ഒഴിച്ച് ചൂടാകുമ്പോള്‍ മാറ്റി വച്ചിരിക്കുന്ന സവാള, ഗരം മസാല, ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മുറിച്ച തക്കാളി ,ഇവ ഓരോന്നായി വറുത്തെടുക്കുക.തേങ്ങാ തിരുമ്മി അണ്ടിപരിപ്പും ചേര്‍ത്ത് അരച്ചെടുത്ത് തേങ്ങാപ്പാലില്‍ കലക്കി ചേര്‍ക്കുക.ഇതില്‍ തൈരും കിസ്മസ് അരച്ചതും ഉപ്പും ചേര്‍ത്തിളക്കി മൂടിവയ്ക്കുക.ഒപ്പം പച്ചമുളകും ചേര്‍ക്കണം.ചാറു ഏകദേശം കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കുക.ഒരു പാത്രത്തില്‍ വെള്ളം തിളയ്ക്കുമ്പോള്‍ കുതിര്‍ത്ത് വച്ചിരിക്കുന്ന ബിരിയാണി അരിയിട്ട് വേവിക്കുക.മുക്കാല്‍ വേവാകുമ്പോള്‍ ഉപ്പ് ചേര്‍ത്തു വാര്‍ക്കുക.നെയ്യ്മയം പുരട്ടിയ ഒരു പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കുറുമ ഒഴിച്ച് മീതെ വെന്ത ചോറ് പരത്തിയിടുക.ബിരിയാണി വിളമ്പുമ്പോള്‍ പച്ചക്കറികളും വറുത്ത സവാളയും ഇട്ട ഇളക്കി ചൂടോടെ ഉപയോഗിക്കാം.


ചേരുവകള്‍

1-ബിരിയാണി അരി -4കപ്പ്‌
2-കടലപ്പരിപ്പ് -2കപ്പ്‌
3-ക്യാരറ്റ് -അര കിലോ
4-ബീന്‍സ് -അര കിലോ
5-സവാള -ആര്‍ കിലോ
6-ഇഞ്ചി -ചെറിയ കഷ്ണം
7-വെളുത്തുള്ളി -4 അല്ലി
8-പഴുത്ത തക്കാളി -8 എണ്ണo
9-മുളകുപൊടി -മുക്കാല്‍ ടീസ്പൂണ്‍
10-കറുവാപ്പട്ട -ഒരു കഷ്ണം
11-മല്ലിപൊടി -ഒന്നര ടീസ്പൂണ്‍
12-മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
13-ഗ്രാമ്പു -18 എണ്ണo
14-ഏലയ്ക്ക -12 എണ്ണo
15-തേങ്ങ -1
16-അണ്ടിപരിപ്പ് -അര കപ്പ്‌
17-കിസ്മിസ് -കാല്‍ കപ്പ്‌
18-തേങ്ങാപ്പാല്‍ -ഒരു കപ്പ്‌
19-തൈര് -അര കപ്പ്‌
20-പച്ചമുളക് -8 എണ്ണ൦
21-ചെറുനാരങ്ങാനീര് -2 ടീസ്പൂണ്‍
22-മല്ലിയില -ഒന്നര പിടി
23-ഉപ്പ് -ആവശ്യത്തിന്
24-നെയ്യ് -അര കപ്പ്‌
25-വെളിച്ചെണ്ണ -അര കപ്പ്‌