കരിക്ക് പായസം ഉണ്ടാക്കുന്നത് എങ്ങനെ?
നല്ല നടന്‍ കരിക്കുണ്ടോ സൂപ്പര്‍ പായസം ഉണ്ടാക്കാം…..
പാകം ചെയ്യുന്ന വിധം
കരിക്ക് ഒരു ഉരുളിയില്‍ ഇലക്കി ഇട്ടു നെയ്യും ചൌവ്വരിയും ചേര്‍ത്ത് വഴറ്റുക.ശര്‍ക്കര പാവ് കാച്ചി കരിക്കില്‍ ചേര്‍ത്ത് വഴറ്റണം.ചൌവ്വരി വേവിച്ച ശേഷം തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും പ്രത്യേകം എടുക്കണം.ആദ്യം രണ്ടാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കണം.ഇത് പതഞ്ഞ് വരുമ്പോള്‍ ഇറക്കി വയ്ക്കണം.നെയ്യില്‍ അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി,കിസ്മിസ്,ഏലയ്ക്ക എന്നിവ ഇട്ടു മൂപ്പിച്ച് പായസത്തിലോഴിച്ച് ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
1.കരിക്ക് – എട്ടു എണ്ണം
(കൈ കൊണ്ട് അടര്‍ത്തി
യെടുക്കാവുന്ന തരത്തിലുള്ളത്)
2.ശര്‍ക്കര – ഒരു കിലോ
3.തേങ്ങ – അഞ്ച് എണ്ണം
4.നെയ്യ് -200ഗ്രാം
5.അണ്ടിപ്പരിപ്പ് -100ഗ്രാം
6.ഉണക്കമുന്തിരി -100ഗ്രാം
7.ഏലയ്ക്ക -20എണ്ണം
8.ചൌവ്വരി -200ഗ്രാം