Chips RecipesCookingEncyclopedia

പച്ചക്കറി വറ്റല്‍

പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ വറ്റലിന് വേണ്ട വലുപ്പത്തില്‍ അരിഞ്ഞു കഴുകി അപ്പചെമ്പിന്റെ തട്ടില്‍ ആവി വരുമ്പോള്‍ പച്ചക്കറി നിരത്തി വച്ച് ആവി കേറ്റി വേവിക്കുക.മുളക്, കായം, ഉപ്പ്, ഇവ അരച്ച് പച്ചക്കറിയില്‍ പുരട്ടി മൂന്നാല് മണിക്കൂ൪ വയ്ക്കുക.അതിനുശേഷം ഒരു പരന്ന പാത്രത്തിലിട്ട് വെയിലത്ത് വച്ച് ഉണക്കിയെടുക്കുക.ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റലിട്ടു വറുത്ത് ഉപയോഗിക്കാം.

വേണ്ട സാധനങ്ങള്‍
പാവയ്ക്ക, അച്ചിങ്ങ,ചീനി അമരയ്ക്ക
എല്ലാം കൂടി – ഒരു കിലോ
മുളക് – എരിവിനു വേണ്ടത്
കായം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്